Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightതാണ്ഡവിനെ സംഘപരിവാർ...

താണ്ഡവിനെ സംഘപരിവാർ ഇത്ര ഭയക്കുന്നതെന്തിന്​? കാവി രാഷ്​ട്രീയത്തിനെ പൊളിച്ചെഴുതുന്ന തിര നാടകങ്ങൾ

text_fields
bookmark_border
താണ്ഡവിനെ സംഘപരിവാർ ഇത്ര ഭയക്കുന്നതെന്തിന്​? കാവി രാഷ്​ട്രീയത്തിനെ പൊളിച്ചെഴുതുന്ന തിര നാടകങ്ങൾ
cancel

സംഘപരിവാറിന്‍റെ നിഗൂഢ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങളാണ്​ പുതിയ കാലത്തെ ചില വെബ്​സീരീസുകൾ. സിനിമയുടെ ദൃശ്യചാരുതയും സോപ്പ്​ ഓപ്പറകളിലെ നാടകീയതയുമാണ്​ വെബ്​ സീരീസുകളെ കുറഞ്ഞകാലംകൊണ്ടുതന്നെ ആസ്വാദനക്ഷമതയുള്ള കലാരൂപമാക്കി മാറ്റിയത്​. അനന്തമായി നീളുന്ന ടെലിസീരിയലുകൾക്ക്​ പകരം കുറിക്കുകൊള്ളുന്ന ഒടുക്കമുള്ള വെബ്​സീരീസുകൾ ലോകമെങ്ങും ശീലമായി തുടങ്ങിയിട്ടുണ്ട്​. യഥാർഥത്തിൽ വെബ്​ സീരീസുകൾ വാർ​െത്തടുത്തിരിക്കുന്ന മൂശ ടെലിസീരിയലുകൾ അഥവാ സോപ്പ്​ ഓപ്പറകളുടേതാണ്​. പക്ഷെ അത്​ അനുഭവവേദ്യമാകാത്തവിധം നിലവാരമുള്ള പശ്​ചാത്തലം സൃഷ്​ടിക്കാനാവുന്നതാണ്​ ഇവയുടെ വിജയം.


ബുദ്ധിജീവികൾക്കും കാണാവുന്ന സീരിയലാണ്​ വെബ്​ സീരീസുകൾ എന്ന്​ പറയാം. വളരെപെ​ട്ടെന്ന്​ ജനകീയമായ വെബ്​സീരീസുകൾ ലോകത്തെല്ലാ ഭരണകൂടങ്ങളിലും പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. ഇന്ത്യക്കാർക്കുവേണ്ടി നിർമിച്ച ചില സീരീസുകൾ ഇതിനകംതന്നെ സംഘപരിവാർ ഭരണകൂടത്തേയും അതിന്‍റെ കുഴലൂത്തുകാരേയും അസ്വസ്​ഥരാക്കുന്നു എന്നതാണ്​ ഇവിടത്തേയും വിശേഷം. മിർസാപൂർ, ഫാമിലി മാൻ, പാതാൾലോക്​ എന്നിവയിൽ തുടങ്ങിയ കല്ലുകടി താണ്ഡവിലെത്തു​േമ്പാൾ മൂർത്തരൂപം പ്രാപിക്കുന്നുണ്ട്​.

താണ്ഡവ്​, അഥവാ ഭയാനക നൃത്തം

ആദ്യ സീസൺ പൂർത്തിയാകു​േമ്പാഴേക്ക്​ താണ്ഡവ്​ വെബ്​ സീരീസ്​ വലിയ കോളിളക്കമാണ്​ രാജ്യത്ത്​ സൃഷ്​ടിച്ചിരിക്കുന്നത്​. രാജ്യം ഭരിക്കുന്ന സംഘപരിവാർ ഭയക്കുന്ന എന്തോ താണ്ഡവിലുണ്ടെന്ന്​ സാമാന്യമായി പറയേണ്ടിവരുന്ന അവസ്​ഥയിലാണ്​ കാര്യങ്ങൾ. വിവിധകോണുകളിൽനിന്ന്​ ഈ സീരീസിനെതിരേ പ്രതിഷേധം ഉയർത്തിക്കൊണ്ട്​വരാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ട്​. നേരത്തേ ഫാമിലി മാൻ എന്ന സീരീസിനെതിരേയും സമാനമായ നീക്കം ഉണ്ടായിട്ടുണ്ട്​.

മാധ്യമനുണകളുടെ വലിയ കുമ്പാരങ്ങൾ അതേപടി തിരക്കഥയാക്കി സൃഷ്​ടിച്ച സീരീസാണ്​ ഫാമിലി മാൻ. അവിടവിടെ ബാലൻസിങ്ങിനുവേണ്ടി ചില സത്യങ്ങളും പറയാൻ ശ്രമിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഐ.ബി കഥകളുടെ ദൃശ്യവത്​കരണമായിരുന്നു ഇത്​. പൊട്ടുംപൊടിയുമായി സത്യം പറഞ്ഞുപോകാനുള്ള ശ്രമം നടത്തിയതിനാണ്​ അന്ന്​ ഭരണകൂട അനുകൂലികൾ ഈ സീരീസിനെതിരേ തിരിഞ്ഞത്​. ഫാമിലി മാൻ പറഞ്ഞത്​ തീവ്രവാദത്തിന്‍റെ രാഷ്​ട്രീയമായിരുന്നെങ്കിൽ താണ്ഡവിലെത്തു​േമ്പാൾ അത്​ സമകാലീന ഇന്ത്യയുടെ കഥയായി മാറുന്നു​.

മുസ്​ലിം സ്വത്വം

സംഘപരിവാറിന്​ ഒളിഞ്ഞുനോക്കാൻ പറ്റിയ ചില ചേരുവകൾ താണ്ഡവിലുണ്ട്​. മുസ്​ലിം സ്വത്വങ്ങളാണതിൽ പ്രധാനം. അതിലെ നായകന്‍റെ പേര്​ സെയ്​ഫ്​ അലി ഖാൻ എന്നാണ്​. ബോളിവുഡിലെ ഖാൻമാരുടെ ലോകം തകർക്കാൻ കച്ചകെട്ടിയിറങ്ങുകയും അനുസരണശീലവും ജന്മനാ ദേശസ്​നേഹവുമുള്ള 'കുമാർ'മാരെ അവരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്ന്​ ഓർക്കണം. അവിടെ സെയ്​ഫ്​അലിഖാൻ എന്ന പേര്​ വെറുപ്പ്​ ഉത്​പാദിപ്പിക്കുന്നവർക്ക്​ ഒരു ബോണസാണ്​. മറ്റൊന്ന്​​ അലി അബ്ബാസ്​ സഫർ എന്ന അറബി പേരാണ്​. താണ്ഡവ്​ എഴുതി സംവിധാനം ചെയ്​തിരിക്കുന്നത്​ സഫറാണ്​. ഈ മേ​െമ്പാടികളാണ്​ താണ്ഡവിനെതിരേ ഉയരുന്ന വ്യാപക പ്രതിഷേധങ്ങൾക്ക്​ കാരണം.


താണ്ഡവിന്‍റെ പ്രമേയം

താണ്ഡവ്​ പറയുന്നത്​ 2011 മുതൽ 2019 വരെയുള്ള ഇന്ത്യയുടെ കഥയാണ്​. ​അവിടെ കേന്ദ്രസ്​ഥാനത്ത്​ നിൽക്കുന്നത്​ വി.എൻ.യു അഥവാ വിവേകാനന്ദ നാഷനൽ യൂനിവേഴ്​സിറ്റി എന്ന സർവ്വകലാശാലയാണ്​. ജെ.എൻ.യുവിന്‍റെ കഥയിലെ പതിപ്പാണ്​ വി.എൻ.യു. രാജ്യം ദേശീയ തിരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഫലം കാത്തിരിക്കുന്ന സന്ദർഭത്തിലാണ്​ താണ്ഡവ്​ ആരംഭിക്കുന്നത്​. കഴിഞ്ഞ രണ്ടുതവണവും അധികാരത്തിലുണ്ടായിരുന്ന ജൻലോക്​ദൾ അഥവാ ജെ.എൽ.ഡി വീണ്ടും അധികാരത്തിൽ വരുമെന്നും മുൻ പ്രധാനമന്ത്രി ദേവകി നന്ദൻ സിങ്​ വീണ്ടും പ്രസിഡന്‍റാകുമെന്നുമാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. രാജ്യത്തെ സർവ്വകലാശാലകൾ കലുഷിതമാണ്​. ഭൂ മാഫിയക്കെതിരേ കർഷകർ പ്രക്ഷേഭത്തിലാണ്​. വി.എൻ.യു പുതിയൊരു താരോദയത്തിന്​ കാതോർത്തിരിക്കുകയാണ്​. ശിവ ശേഖർ എന്നാണാ ചെറുപ്പക്കാരന്‍റെ പേര്​. ഇയാളിൽ നിങ്ങൾക്ക്​ കനയ്യകുമാറിന്‍റെ ഛായ കണ്ടെത്താനാകും.

ആസാദി മുഴക്കിയും അനീതികൾ ചോദ്യംചെയ്​തും ബീഹാറുകാരനായ ശിവ പുതിയ ഇന്ത്യയുടെ ജ്വലിക്കുന്ന പ്രതീകമാകുന്നുണ്ട്​. അവിടെ നിങ്ങൾക്ക്​ ഉമർഖാലിദ്,​ നജീബ് തുടങ്ങി ഇന്ത്യൻ യുവത്വം ഏറെ വീറോടെഏറ്റുപറഞ്ഞ പേരുകാരുടെ നിഴൽരൂപങ്ങളും കാണാനാകും. പ്രധാനമന്ത്രിയാകാൻ തയ്യാറെടുത്ത്​ നിൽക്കുന്ന ​ദേവകി നന്ദൻ സിങിന്​ ഒരു മകനുണ്ട്​. പേര്​ സമർപ്രതാപ്​ സിങ്​. സെയ്​ഫ്​അലിഖാൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രമാണ്​ സീരീസിലെ രാഷ്​ട്രീയ നാടകങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും ചുക്കാൻ പിടിക്കുന്നത്​. ദേവകി നന്ദൻ സിങ്​ പ്രധാനമന്ത്രിയാകുമോ, അതോ സമർ പ്രതാപ്​ അത്​ തടയുമോ, വി.എൻ.യുവിൽ ഇടപെടുന്ന ഭരണകൂടം അവി​ടത്തെ യുവാക്കളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നതെങ്ങിനെയാണ്​ എന്നാണ്​ താണ്ഡവ്​ പറയുന്നത്​.

സംഘപരിവാറിന്‍റെ ഭയങ്ങൾ

താണ്ഡവ്​ പോലൊരു രാഷ്​ട്രീയ തിരനാടകം രാജ്യത്തെ സ്​ക്രീനുകളിൽ എത്തു​േമ്പാൾ സംഘപരിവാർ കേന്ദ്രങ്ങൾക്ക്​ ഒന്നിനും വേണ്ടിയല്ലാതെ ചില ഭയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്​. തങ്ങളെപറ്റി നല്ലതുപറയുമോ എന്ന ആശങ്കയാണത്​. തങ്ങളെപറ്റി നല്ലത്​ വല്ലതും പറയാനുണ്ടോ എന്ന അവരുടെ സംശയവും ഒരു ഭീതിയായി അവശേഷിക്കും. താണ്ഡവ്​ പറയുന്നത്​ ഒരു സാധാരണ കഥയാണ്​. രാജാവായ അച്ഛനും യുവരാജാവായ മകനും തമ്മിലുള്ള അധികാര വടംവലി, രാജ സിംഹാസനത്തിനുവേണ്ടിയുള്ള പിടിവലികൾ, സിംഹാസനം ലക്ഷ്യമിടുന്ന ഉപജാപക സംഘത്തിന്‍റെ നിഗൂഢനീക്കങ്ങൾ എന്നിങ്ങനെ സ്​ഥിരം കൊട്ടാരകഥയാണിത്​. കാലാകാലങ്ങളായി ഇന്ദ്രപ്രസ്​ഥം ഭരിക്കുന്ന മുഴുവൻ ഭരണകൂടങ്ങളുടേയും ഛായ നമ്മുക്കിതിലെ കഥാപാത്രങ്ങളിൽ കണ്ടെത്താനാകും.


കൊന്നും കൊലവിളിച്ചും അധികാരം എന്ന അപ്പക്കഷണത്തിനുവേണ്ടി നടത്തുന്ന ഒടുക്കത്തെ അക്രമങ്ങളാണ്​ താണ്ഡവും പ്രമേയമാക്കിയിരിക്കുന്നത്. മനുഷ്യരക്​തം വീണ്​ ചുവന്ന പരവതാനികൾ വിരിച്ച പടവുകൾ ചവിട്ടിക്കയറിയവരാണ്​ ദേവകി നന്ദനും സമർപ്രതാപും. അവരിൽ ഇപ്പോഴുള്ളവരും പഴയവരുമായ രാഷ്​ട്രീയ ദല്ലാൾമാരെ ആകമാനം നമ്മുക്ക്​ കണ്ടെത്താനാകും. അധികാരവഴികളിൽ നന്മയും തിന്മയും ഇല്ലെന്നും ചെറിയ തിന്മയും വലിയ തിന്മയും മാത്രമേ ഉള്ളൂ എന്നും അടിവരയിടുന്നുണ്ട്​ താണ്ഡവ്​. സെയ്​ഫിന്‍റെ ഉടമസ്​ഥതയിലുള്ള പട്ടൗഡി പാലസിലാണ്​ ഈ സീരീസിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്​. അതിന്‍റെ ഗാംഭീര്യവും കുലീനയും സീരീസിന്​ മുതൽക്കൂട്ടാണ്​. ഒമ്പത്​ ഭാഗങ്ങളുള്ള ആദ്യ സീസണാണ്​ ആമസോൺ പ്രൈമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HindutvaAmazonwebseriesTandav
Next Story