Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cyndrella movie
cancel
Homechevron_rightEntertainmentchevron_rightReviewschevron_rightസ്വപ്​നങ്ങൾക്ക്​...

സ്വപ്​നങ്ങൾക്ക്​ വേണ്ടി ജീവിച്ച അഭിനവ സിൻഡ്രേല്ല

text_fields
bookmark_border

നമ്മളേവരും ചെറുപ്പത്തിൽ കേട്ടുവളർന്ന അത്ഭുത കഥയാണ്​ 'സിൻഡ്രേല്ല'. രണ്ടാനമ്മയുടെയും അവരുടെ മക്കളുടെയും ​പീഡനങ്ങൾക്കിരയായി ഒടുവിൽ ഒരു ചെരുപ്പി​െൻറ കാരണംകൊണ്ട്​ രാജകുമാരനെ വിവാഹം കഴിക്കാൻ ഭാഗ്യംവന്ന പെൺകുട്ടിയുടെ കഥ. ആ ക്ലാസിക്കൽ ഫെയറി ടെയിലിനെ അവലംബമാക്കി ഇതിനകം നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ അവസാന​ത്തേതാണ്​ അടുത്തിടെ 'ആമസോൺ പ്രൈം' വീഡിയോയിൽ റിലീസ്​ ചെയ്​ത സിനിമ​. 'സിൻഡ്രേല്ല' എന്ന പേരിൽതന്നെ പുറത്തുവന്ന ഈ സിനിമയെ ഒരു റൊമാൻറിക്​ മ്യൂസിക്കൽ സിനിമ എന്ന്​ വിശേഷിപ്പിക്കാം. കുട്ടികൾക്കുള്ള ഒരു സിനിമ എന്ന മുൻവിധിയോടെ കാണേണ്ട ഒന്നല്ല ഇത്​ എന്ന്​ മാത്രമല്ല, ആധുനിക കാലഘട്ടത്തിന്​ ചേരുന്ന പുനരാഖ്യാനത്തോടെയാണ്​ പുതിയ കഥ മുന്നോട്ട്​ പോകുന്നത്​​. പുതിയ കാലത്ത്​ കഥയിലെ ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വന്ന എടുത്തുപറയാവുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്​ ഈ ചിത്രത്തി​െൻറ പ്രത്യേകത.

കറുത്തവരും വെളുത്തവരുമായ എല്ലാ ജനവിഭാഗങ്ങളും രമ്യതയോടെ കഴിയുന്ന ഒരു നാട്ടിലാണ്​ കഥ നടക്കുന്നത്​. ഇവിടെ കേട്ട്​ പഴകിയ കഥയിലെ പോലെ കുതിര​പ്പുറത്ത്​ വന്നിറങ്ങുന്ന ഒരു രാജകുമാനെ സ്വപ്​നം കണ്ടിരിക്കുന്ന ഒരു സാധാരണ പെൺകുട്ടിയല്ല 'എല്ല' എന്ന വിളിപ്പേരുള്ള സിൻഡ്രേല്ല. അവൾക്കൊരു സ്വപ്​നമുണ്ട്​. അവളുടേതായ ഒരു കൊച്ചുകട. 'ഡ്രെസ്സസ്​ ബൈ എല്ല' എന്നാണതിന്​ പേരിടുക എന്നവൾ തീരുമാനിച്ചിട്ടുണ്ട്​. ആ സ്വപ്​നം സാക്ഷാത്​കരിക്കാൻ വേണ്ടി എന്തും ത്യജിക്കാൻ അവൾ തയാറാണ്​. രാജകൊട്ടാരത്തിലെ വിരുന്നിൽവെച്ച്​ പ്രിൻസ്​ റോബർട്ട്​ അവളോട്​ വിവാഹ അഭ്യർഥന നടത്തിയപ്പോൾ കുറച്ചു വിഷമത്തോടെയാണെങ്കിലും 'ഇപ്പോൾ വിവാഹമല്ല എ​​െൻറ മനസ്സിലുള്ളത്​. എനിക്ക്​ വസ്​ത്രങ്ങൾ രൂപകൽപന ചെയ്യുന്നയാളായി പേരെടുക്കണം, സ്വന്തം കാലിൽ നിൽക്കാനാവണം, അതാണ്​ എ​െൻറ മോഹം' എന്നാണവൾ ചങ്കൂറ്റത്തോടെ പറയുന്നത്​.

പ്രിൻസ്​ റോബർട്ട് ആണെങ്കിലോ, അധികാരത്തോടോ സിംഹാസനത്തോടോ യാതൊരു ആഭിമുഖ്യവും പുലർത്താത്ത തികച്ചും വ്യത്യസ്​തനായ ഒരു രാജകുമാരനും. അവന്​ ലോകം ചുറ്റി സഞ്ചരിക്കാനാണ്​ ഇഷ്​ടം. റോബോർട്ടി​െൻറ സഹോദരി പ്രിൻസസ്​ ഗ്വേൻ ആണ്​ രാജഭരണത്തിലും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലും ആഭിമുഖ്യം കാണിക്കുന്നത്​. നമ്മൾ കേട്ട കഥകളിൽ രണ്ട്​ മക്കളുള്ള സിൻഡ്രേല്ലയുടെ ഇളയമ്മ അവളെ എപ്പോഴും ഉപദ്രവിക്കുന്ന ഒരു ക്രൂരയായ സ്​തീ ആണല്ലോ. എന്നാൽ സിനിമയിൽ അവർ ത​െൻറ മക്കളടക്കം മൂന്ന്​ പെൺകുട്ടികളോടും കയർത്ത്​ തന്നെയാണ്​ സംസാരിക്കുന്നത്​​.


എങ്ങിനെയെങ്കിലും ഈ മൂന്ന്​ പെൺകുട്ടികളുടെയും വിവാഹം നടന്നു കിട്ടാനാണ്​ അവർ പാടുപെടുന്നത്​. സ്വന്തം ജീവിതത്തിൽ സാക്ഷാത്​കരിക്കാൻ കഴിയാതെപോയ മോഹങ്ങളെ ഓർത്ത്​ വിലപിക്കുന്ന ഒരു കഥാപാത്രം കൂടിയാണവർ. താൻ ആഗ്രഹിച്ചപോലെ ഒരു പിയാനിസ്​റ്റ്​ ആവാൻ അനുവദിക്കാതെ കുടുംബത്തിെൻറ ഭാരം മുഴുവൻ തലയിൽ കെട്ടിവെച്ചിട്ടുപോയ ഭർത്താവിനെ അവർ അതി​െൻറ പേരിൽ ശപിക്കുന്നുമുണ്ട്​. ​

റോബർട്ടി​െൻറ അമ്മ ബിയാ​ട്രിസ്​ റാണിക്കും പറയാനുണ്ട്​ ഏറെ പരാതികൾ. രാജാവിന്​ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാനല്ലാതെ തന്നോടോ കുട്ടികളോടോ പഴയപോലെ സ്​നേഹമില്ല എന്നും തങ്ങളുടെ പ്രണയശൂന്യമായ ജീവിതം കണ്ടുവളർന്നതുകൊണ്ടാണ്​ റോബർട്ടിന്​ വിവാഹ ജീവിതത്തിലും രാജ്യകാര്യങ്ങളിലും താൽപര്യം ഇല്ലാത്തതെന്നും അവർ പറയുന്നുണ്ട്​. സിൻഡ്രേല്ലയെ സഹായിക്കാൻ വരുന്ന വരുന്ന 'മാലാഖ'യവ​ട്ടെ കറുത്തവർഗക്കാരനും ട്രാൻസ്​ജെൻഡറുമായ ഒരു വ്യക്​തിയാണ്​. അങ്ങിനെ ഒരുപാട്​ പുതുമകൾ ഒളിപ്പിച്ചുവെച്ച ഒരു സൃഷ്​ടിയാണിത്​.

കാമില കാബെല്ലോ എന്ന ഗായികയാണ്​ സിൻഡ്രേല്ലയുടെ വേഷം ചെയ്​തിരിക്കുന്നത്​. ഇത്​ ഈ നടിയുടെ ആദ്യ സിനിമയാണ്​. റോബർട്ട്​ ആയി വരുന്ന നിക്കോളാസ്​ ഗാലിറ്റിസിന്​ ഒരു ​രാജകുമാരന്​ വേണ്ട ആഢ്യത്വവും സൗകുമാര്യവും ആവോളമുണ്ട്​. പ്രേക്ഷകർ 'ജെയിംസ്​ ബോണ്ട്'​ വേഷങ്ങളിൽ മാത്രം കണ്ട്​ പരിചയിച്ച പിയേഴ്​സ്​ ബ്രോസ്​നനും ഈ സിനിമയിൽ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​. രാജാവായി വേഷമിടുന്ന പിയേഴ്​സ്​ ബ്രോസ്​നന്‍റെ വ്യത്യസ്​തമായ ഒരു പകർന്നാട്ടം കൂടിയാണിത്​. രാജ്​ഞിയായ ബിയാട്രിസി​െൻറ വേഷമിട്ടത്​​ മിന്നീ ഡ്രൈവർ ആണ്​. തനിക്ക്​ ലഭിച്ച കഥാപാത്രത്തെ അവർ നന്നായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്​. ഇളയമ്മയായ വിവിയൻ ആയി വന്ന​ ഇദിന മെൻസിലും അവരുടെ വേഷത്തിൽ തിളങ്ങി.

ബില്ലി പോർട്ടർ എന്ന അമേരിക്കൻ ഗായകനാണ്​ സിൻഡ്രേല്ലയെ അനുഗ്രഹിക്കാനെത്തുന്ന മാലാഖയായി സ്​ക്രീനിൽ വരുന്നത്​. ഒരു മാലഖയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്ത്​ ഒരു കോമാളിയുടെ വേഷത്തിലായി പോയിട്ടുണ്ട്​ അദ്ദേഹത്തി​ന്​ നൽകിയ കഥാപാത്ര സൃഷ്​ടി. റൊമേഷ്​ രംഗനാഥൻ എന്ന ഇന്ത്യൻ വംശജനായ നടനാണ്​ സിൻഡ്രേല്ലയുടെ വണ്ടിക്കാരിൽ ഒരാളായി വരുന്നത്​. മിനിസ്​ക്രീനിൽ ഹാസ്യനടനായ ഇദ്ദേഹത്തി​െൻറ ആദ്യ സിനിമയാണിത്​.

അമേരിക്കൻ ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്​തയായ കേ കാനൻ എന്ന തിരക്കഥ എഴുത്തുകാരിയാണ്​ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്​. കേട്ട്​ തഴമ്പിച്ച പ​ഴയ കഥയെ സമകാലിന പ്രശ്​നങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്​. അതേസമയം, ഈ സിനിമയുടെ എഡിറ്റിങ്​, ഫോട്ടോഗ്രാഫി, സംവിധാനം എന്നിവയിൽ പറയത്തക്ക മികവ്​ പുലർത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും പറഞ്ഞുപഴകിയ പല ക്ലീഷേകളെയും കീഴ്​മേൽ മറിക്കാൻ ഈ സിനിമക്ക്​ കഴിഞ്ഞിട്ടുണ്ട്​. സ്വന്തം സ്വപ്​നങ്ങൾ സാക്ഷാത്​കരിക്കാൻ ഒന്നും തടസ്സം ആവരുതെന്ന ഒരു സന്ദേശവും സിനിമ നൽകുന്നു. കുഞ്ഞുങ്ങൾക്ക്​ മാത്രമല്ല മുതിർന്നവർക്കും ഇഷ്​പ്പെടുന്ന ഒരു ചലച്ചിത്രമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cinderella movie
News Summary - Cinderella's story in a romantic, musical way
Next Story