Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സീറോ ഡിഗ്രി'; സ്യൂട്ട്‌കെയിസ് മർഡർ പ്രമേയമാവുന്ന സിനിമ ഒരുങ്ങുന്നു

text_fields
bookmark_border
മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുക
Zero Degree Movie Started In December 2022
cancel
Listen to this Article

കൊച്ചി: ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിൽ അറിയപ്പെട്ട ഡോ ഓമനയുടെ ജീവിതം സിനിമയാവുന്നു. യെസ് ബീ സിനിമാസിന്റെ ബാനറിൽ സുജിത്ത് ബാലകൃഷ്ണനാണ് 'സീറോ ഡിഗ്രി സെൽഷ്യസ് ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുക. മലയാളത്തിലെ മുൻനിര നടി നായികയാവുന്ന ചിത്രത്തിൽ തമിഴ് നടന്മാരും ഭാഗമാവും. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ഊട്ടി, ബിഹാർ എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. താരനിർണയം ഉടൻ പൂർത്തിയാകുമെന്ന് സംവിധായകൻ സുജിത്ത് ബാലകൃഷ്ണൻ അറിയിച്ചു.

ഊട്ടിയിലെ റെയിൽവെ റസ്റ്റ് ഹൗസിൽ വച്ചാണ് ഓമന കാമുകനായ സിവിൽ കോൺട്രാക്ടർ മുരളീധരനെ കൊലപ്പെടുത്തിസ്യൂട്ട് കെയിസിൽ നിറച്ചത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശിനിയായ ഡോ ഓമന പൊലീസ് പിടിയിലായെങ്കിലും ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. ഊട്ടി പൊലീസും കേരളാ പൊലീസും നിരന്തരമായി അന്വേഷണം നടത്തിയെങ്കിലും ഡോ ഓമനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zero Degree Movie Started In December 2022
Next Story