Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എന്റെ മുഖം തന്നെ...

'എന്റെ മുഖം തന്നെ കണ്ടു മടുത്തു'; സോഷ്യൽ മീഡിയയിൽനിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സീനത്ത് അമൻ

text_fields
bookmark_border
Zeenat Aman Reveals Why She Took An ‘Unplanned Social Media Break’
cancel

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നതായി ബോളിവുഡ് താരം സീനത്ത് അമൻ. ഇൻസ്റ്റഗ്രാമിൽ, യാത്ര പറയുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് അപ്രതീക്ഷിതമായി ഇടവേള എടുക്കുന്നതിനെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. തന്റെ മുഖം കണ്ടു മടുത്തെന്നും സോഷ്യൽ മീഡിയക്ക് ഗുണവും ദേഷവുമുണ്ടെന്നും താരം കുറിച്ചു. ഈ ഇടവേള നേരത്തെ ആസൂത്രണം ചെയ്തത് അല്ലെന്നും താരം കൂട്ടിച്ചേർത്തു.

'ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നു. എന്തെന്നാൽ എന്റെ മുഖം തന്നെ കണ്ടുമടുത്തു. ഈ ലോകം എത്ര വ്യത്യസ്തമാണ്. ഇന്റനെറ്റിൽ, കൂടുതൽ സോഷ്യൽ മീഡിയയിൽ ഞാൻ വളരെ ആകൃഷ്ടയാണ്. ഇതിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സോഷ്യൽ മീഡിയ പ്രശസ്തി എന്ന ആശയത്തെ ജനകീയമാക്കിയിട്ടുണ്ട്. ഇന്ന് സ്മാർട്ട് ഫോണും കഴിവും ഭാഗ്യവുമുള്ളവക്ക് മികച്ച കരിയർ കെട്ടിപ്പടുക്കാൻ കഴിയും. കൂടാതെ ധാരളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും സജീവമാണ്.

ഇതിനൊരു മറുവശമുണ്ട്, ആളുകൾ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്നുണ്ട്. ക്രൂരമായ കാര്യങ്ങൾക്ക് മുതിരുകയും സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ പ്രകോപിക്കുകയും ചെയ്യുന്നു. ഓൺലൈനിലൂടെ വ്യക്തിഹത്യ ചെയ്യുന്നു. എന്നാൽ ഇതൊന്നും നേരിട്ട് പറയാൻ ഇവർ ധൈര്യപ്പെടുന്നില്ല,

എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകവും അതിലെ ഓരോ വ്യക്തികളും വൈവിധ്യമാർന്നതാണ്. അഭിപ്രായങ്ങളിലൂടെ‍യും പെരുമാറ്റത്തുലൂടെയും ആളുകളിൽ വിവേചനം കാണിക്കുന്നത് എൻ്റെ സമീപനത്തിന് തികച്ചും വിരുദ്ധമാണ്- സീനത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zeenat Amansocial media
News Summary - Zeenat Aman Reveals Why She Took An ‘Unplanned Social Media Break’
Next Story