Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kgf chapter 2
cancel

കെ.ജി.എഫ് ചാപ്റ്റർ 2 സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ

text_fields
bookmark_border

കൊച്ചി: കന്നഡ താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രം കെ.ജി.എഫ് ചാപ്റ്റർ-2വിന്‍റെ സാറ്റലൈറ്റ് അവകാശം സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന സൗത്ത് ക്ലസ്റ്റർ സ്വന്തമാക്കി. ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റർ 1 ആഗോളതലത്തിൽ 50 ഇടങ്ങളിലായി നൂറിലേറെ തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറിയിരുന്നു.

ഈ ആക്ഷൻ ബ്ലോക്ക്ബസ്റ്ററിന്‍റെ രണ്ടാം ഭാഗമായി വരുന്ന കെ.ജി.എഫ് ചാപ്റ്റർ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്. ചിത്രത്തിന്‍റെ ടീസർ ട്വിറ്ററിലും യൂട്യൂബിലും ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതിന്​ പുറമെ 208 മില്യണിലധികം പേർ കാണുകയും ചെയ്തു.

ഈ മെഗാ എന്‍റർടൈനർ തിയറ്ററുകളിൽ റിലീസ് ചെയ്തശേഷം അതാത് ഭാഷകളിൽ സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക് ചാനലുകളിലൂടെ പ്രേക്ഷകർക്കു കാണാം. യാഷിനൊപ്പം ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - zee malayalam Acquires KGF Chapter 2 Satellite Rights
Next Story