Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസക്കരിയയുടെ തിരക്കഥയിൽ...

സക്കരിയയുടെ തിരക്കഥയിൽ 'മോമോ ഇന്‍ ദുബായ്‌'ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
സക്കരിയയുടെ തിരക്കഥയിൽ മോമോ ഇന്‍ ദുബായ്‌ചിത്രീകരണം ആരംഭിച്ചു
cancel

'ഹലാൽ ലൗ സ്റ്റോറി'ക്കുശേഷം സക്കരിയ തിരക്കഥയെഴുതുന്ന 'മോമോ ഇന്‍ ദുബായ്' ചിത്രീകരണം ദുബായിൽ ആരംഭിച്ചു. നവാഗതനായ അമീന്‍ അസ്​ലമാണ്​ സിനിമ സംവിധാനം ചെയ്യുന്നത്​. അനീഷ് ജി മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്.


സക്കരിയ​ക്കൊപ്പം ആഷിഫ് കക്കോടിയും ചേര്‍ന്നാണ്​ തിരക്കഥ,സംഭാഷണം എഴുതുന്നത്​. ചിത്രത്തി​െൻറ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കും. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയ്യൂം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.


എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മേക്കപ്പ്-ഹക്കീം കബീര്‍, കോസ്റ്റ്യൂം ഡിസെെനര്‍-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-പോപ് കോണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിം ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം-എ.എസ്.ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakariyaMomo in Dubaiameen hasan
Next Story