Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ അടുത്ത വർഷം ചിത്രീകരണമാരംഭിക്കും: സക്കരിയ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയെ...

മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ അടുത്ത വർഷം ചിത്രീകരണമാരംഭിക്കും: സക്കരിയ

text_fields
bookmark_border

മെഗാഹിറ്റ്​ ചിത്രം സുഡാനി ഫ്രം നൈജീരിയക്കും ഒ.ടി.ടി റിലീസായെത്തി ശ്രദ്ധനേടിയ ഹലാൽ ലവ്​ സ്​റ്റോറിക്കും ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകും. അടുത്ത വർഷം തുടക്കത്തിൽ ചിത്രീകരണമാരംഭിക്കാൻ പദ്ധതിയിടുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അഭിനയിക്കും. ഗൾഫ്​ മാധ്യമത്തിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ഇക്കാര്യം സക്കരിയ വെളിപ്പെടുത്തിയത്​.

പേര് ഇത് വരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ സക്കരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ഈ സിനിമക്ക് ശേഷം കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ചിത്രവും പ​ദ്ധ​തി​യി​ലു​ണ്ടെന്ന് സക്കരിയ അഭിമുഖത്തിൽ പറയുന്നു.

നിലവില്‍ ആദ്യമായി നിര്‍മാണം നിര്‍വ്വഹിക്കുന്ന മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ ദുബൈയിലാണ് സക്കരിയ. അ​നീ​ഷ്​ ജി. ​മേ​നോ​ന്‍, അ​നു​സി​ത്താ​ര,​ അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ്​ ക​ണാ​ര​ന്‍ എന്നിവരാണ് പുതിയ സിനിമയിലെ പ്രധാന താരങ്ങള്‍. അ​റ​ബി​​ ന​ട​നും പ്ര​ധാ​ന കഥാപാത്രമായി ചി​ത്ര​ത്തി​ന്‍റെ ഭാഗമാകുന്നു. നവാഗതനായ അമീന്‍ അസ്‍ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഗാനരചയിതാവുമായ മുഹ്‍സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഹലാല്‍ ലവ് സ്റ്റോറിയുടെ സഹ-എഴുത്തുകാരന്‍ ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സകരിയ തന്നെയാണ് മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പി.​ബി. അ​നീ​ഷും ഹാ​രി​സ്​​ ദേ​ശ​വും നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം തിയറ്റര്‍ റിലീസ് ആയി തന്നെ പുറത്തിറങ്ങുമെന്ന് സക്കരിയ അറിയിച്ചു.

സക്കരിയ ഗൾഫ്​ മാധ്യമത്തിന്​ അനുവദിച്ച അഭിമുഖം വായിക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zakariya mohammed
News Summary - zakariya mammootty movie to start rolling next year
Next Story