Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മിന്നൽ മുരളിയുടെ ശക്​തി പരീക്ഷിച്ച്​ യുവരാജ്​ സിങ്​; വിഡിയോ വൈറൽ
cancel

മിന്നൽ മുരളിയുടെ ശക്​തി പരീക്ഷിച്ച്​ യുവരാജ്​ സിങ്​; വിഡിയോ വൈറൽ

text_fields
bookmark_border

ടൊവിനോ തോമസ്​ നായകനാകുന്ന ബേസിൽ ജോസഫ്​ ചിത്രം 'മിന്നൽ മുരളി' നാളെ നെറ്റ്​ഫ്ലിക്സിലൂടെ റിലീസ്​ ചെയ്യാൻ പോവുകയാണ്​. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ 'മിന്നൽ മുരളി'യുടെ ടീസറുകളും ട്രെയിലറുമെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം സൂപ്പര്‍ഹീറോ ടെസ്റ്റിന് എത്തുന്ന മിന്നല്‍ മുരളിയുടെ വിഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ സൂപ്പര്‍ഹീറോ ആകുന്നതിന് ഗുസ്തി താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ആണ് പുറത്തുവിട്ടത്. ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ. ഇത്തവണ മിന്നലിന്‍റെ ശക്തി പരീക്ഷിക്കാനെത്തിയിരിക്കുന്നത് സാക്ഷാല്‍ യുവരാജ് സിംഗാണ്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും കൊല്‍ക്കൊത്ത, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്നുവീഴുന്നത്.

'ഗോദ'ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന 'മിന്നൽ മുരളി'യിൽ അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആയി ജയ്സണിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. മിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ്​ ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yuvraj Singh Puts Minnal Murali To The Test Making of A Superhero Tovino Thomas
Next Story