ജോജു ജോർജ് ചിത്രം പരിപാടിയിലെ ആദ്യ ഗാനം പുറത്ത്; മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് യുവൻ ശങ്കർ രാജ
text_fieldsജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം പരിപാടിയിലെ ആദ്യ ഗാനം പുറത്ത്. പ്രമുഖ സംഗീത സംവിധായകൻ യുവൻ ശങ്കർരാജ മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യ ഗാനത്തിൽ യുവൻ ശങ്കർ രാജയും ഇഷാൻ ദേവും മറ്റു ഗായകരും സ്ക്രീനിൽ വരുന്നുണ്ട്.
തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പരിപാടിയിൽ 100ഓളം പുതുമുഖങ്ങളാണ് അണിനിരക്കുന്ത്. മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിയാണ് പരിപാടിയുടെ കാമറ കൈകാര്യം ചെയ്യുന്നത്. 2024ൽ പുറത്തിറങ്ങിയ പണി എന്ന സിനിമക്ക് ശേഷം ജോജു ജോർജ് സംവിധാന രംഗത്തേക്കെത്തുന്ന രണ്ടാമത്തെ ചിത്രമാണ് പരിപാടി. കാവ്യ ഫിലിംസ് ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിള്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

