Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമിത് ചക്കാലക്കൽ...

അമിത് ചക്കാലക്കൽ നായകനായ യുവം റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
അമിത് ചക്കാലക്കൽ നായകനായ യുവം റിലീസിനൊരുങ്ങുന്നു
cancel

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം 2021 ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് സമയം പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ തീയേറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ച അവസരത്തിൽ തന്നെ ചിത്രങ്ങൾ റിലീസ് തീയതി പുറത്തുവിടുന്നത് പ്രേക്ഷകർക്കിടയിലും സിനിമ ലോകത്തിലും പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.

ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസി​െൻറ ബാനറിൽ ജോണി മക്കോറ നിർമിച്ച്​ പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തി​െൻറ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് ടീസർ പുറത്തിറങ്ങിയത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തി​െൻറ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

Only in theatres, for you all 🙏❤️

Posted by Amith Chakalakkal on Saturday, 2 January 2021

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തി​െൻറ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തി​െൻറ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തി​െൻറ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എൻറർടൈൻമെൻറ്​സ്​ VFXഉം കൈകാര്യം ചെയ്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvam movieAmith Chakalakkal
News Summary - yuvam movie release date fixed
Next Story