Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അശ്ലീല പ്രയോഗങ്ങൾ കേരളത്തിന്​ അപമാനം; ചുരുളി ഒ.ടി.ടിയിൽനിന്ന്​ പിൻവലിക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'അശ്ലീല പ്രയോഗങ്ങൾ...

'അശ്ലീല പ്രയോഗങ്ങൾ കേരളത്തിന്​ അപമാനം'; ചുരുളി ഒ.ടി.ടിയിൽനിന്ന്​ പിൻവലിക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border

തിരുവനന്തപുരം: ലിജോ ജോസ്​ ​െപല്ലിശ്ശേരി സംവിധാനം ചെയ്​ത 'ചുരുളി' ഒ.ടി.ടിയിൽനിന്ന്​ പിൻവലിക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ്​. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ കേരളത്തിന്​ അപമാനമാണ്​. എ സർട്ടിഫിക്കറ്റ്​ സിനിമകൾ ഒ.ടി.ടിയിൽ അനുവദിക്കരുതെന്നും യൂത്ത്​ കോൺഗ്രസ്​ ആവശ്യപ്പെട്ടു​.

എസ്. ഹരീഷിന്‍റെ തിരക്കഥയിൽ ലിജോ പെല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചുരുളി തെരഞ്ഞെടുത്തിരുന്നു. sony livൽ ആണ്​ ചിത്രം റിലീസ്​ ചെയ്​തിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congresschuruli movie
News Summary - Youth Congress demands withdrawal of Churuli from OTT
Next Story