വൈറൽ ചർച്ചകൾക്ക് വിരാമം; 'ലോഡ് മാർക്കോ' ആയി യഷ് എത്തില്ല
text_fieldsമാർക്കോയുടെ രണ്ടാം ഭാഗം 'ലോഡ് മാർക്കോയെ'ക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 'ലോഡ് മാർക്കോ'യുടെ ടൈറ്റിൽ ഫിലിം ചേമ്പറിന് മുമ്പിൽ നിർമാതാവ് സമർപ്പിച്ചതിന്‍റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം മാർക്കോ ബോക്സ് ഓഫിസിൽ വിജയമായിരുന്നു. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ലോഡ് മാർക്കോയിൽ ഉണ്ണിമുകുന്ദനല്ല നായകനെന്നും നേരത്തെ വ്യകതമാക്കിയതാണ്.
മാർക്കോ ടീം ഉണ്ണിമുകുന്ദനെ അൺഫോളോ ചെയ്തിരുന്നു. തുടർന്ന് യഷിനെ പുതുതായി ഫോളോ ചെയ്യുകയും ചെയ്തതോടെ ചിത്രത്തിലെ നായകൻ യഷ് ആണെന്ന തരത്തിൽ നിരവധി ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ യഷ് അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ടീം.
നിർമാതാക്കളായ ക്യൂബ്സ് എന്റർടെയിൻമെന്റ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ‘# Y’ എന്നാണ് കുറിച്ചിട്ടുണ്ട്. ഇതാണ് ലോഡ് മാർക്കോയാകുന്നത് യഷ് ആണോ എന്ന ചർച്ചയിലേക്ക് ആരാധകരെ എത്തിച്ചത്. കന്നഡ താരം യഷിനെ കൂടാതെ മലയാളി താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെയാണ് ഷരീഫ് പുതിയതായി ഫോളോ ചെയ്തിരിക്കുന്നത്.
നിര്‍മാതാവ് ഷരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മാ വന്ദേയുടെ അനൗണ്‍സ്‌മെന്റ് നടന്ന അതേ ദിവസമായിരുന്നു മാര്‍ക്കോ 2വിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നത്.
നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'മാ വന്ദേ'. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി നിർമിക്കുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി.എച്ചാണ്. കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രവും , പുരാണ ഇതിഹാസമായ രാമായണവുമാണ് യഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

