Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ‘യാഷ് ചിത്രം’; ടൈറ്റിൽ പ്രഖ്യാപിച്ചു - വിഡിയോ
cancel

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ‘യാഷ് ചിത്രം’; ടൈറ്റിൽ പ്രഖ്യാപിച്ചു - വിഡിയോ

text_fields
bookmark_border

ചരിത്ര വിജയമായ കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ടോക്സിക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ വിഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്.

‘എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കെ. വി. എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരൂപക പ്രശംസയേറ്റുവാങ്ങിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് ആദ്യമായി ഒരു കൊമേഴ്സ്യൽ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നതും ‘ടോക്സികി’ന്റെ പ്രത്യേകതയാണ്.

‘‘ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേർന്ന് ഞാൻ യാഷിനെ കണ്ടെത്തി. ഞാൻ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാൾ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്’’ - ചിത്രത്തെ കുറിച്ച് ഗീതും മോഹൻദസ് പറഞ്ഞു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yash's New Film Is Titled Toxic
Next Story