Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'സീറ്റ്​ ബെൽറ്റുകൾ...

'സീറ്റ്​ ബെൽറ്റുകൾ മുറുക്കുക', കെ.ജി.എഫ്​ 2 റിലീസ് ഡേറ്റ്​ പ്രഖ്യാപിച്ച്​ ​റോക്കി ഭായ്​

text_fields
bookmark_border
Yash’s KGF 2 gets a release
cancel

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കെ.ജി.എഫ്​ റിലീസ്​ ഡേറ്റ്​ പ്രഖ്യാപിച്ച്​ അണിറക്കാർ. കെ.ജി.എഫ്​ നായകൻ യാഷ്​ തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെയും സിനിമ പുറത്തിറങ്ങുന്ന തീയതി പുറത്തുവിട്ടിട്ടുണ്ട്​. 2021 ജൂലൈ 16ന് സിനിമ തിയറ്ററുകളിലെത്തും. പാൻ ഇന്ത്യ ഹിറ്റായി മാറിയ കന്നട സിനിമയാണ്​ കെ.ജി.എഫ്​. നേരത്തേ സിനിമയുടെ ബ്രഹ്മാണ്ഡ ടീസർ പുറത്തുവിട്ടിരുന്നു.


ചിത്രത്തിലെ നായകൻ യാഷി​െൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ്​ ടീസർ റിലീസ്​ ചെയ്​തത്​. പ്രശാന്ത്​ നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന്​ സഞ്ജയ്​ ദത്തും, രവീണ ടണ്ഡണും വേഷമിടുന്നുണ്ട്​. ഹോമബിൾ ഫിലിംസി​െൻറ ബാനറിൽ വിജയ്​ കിരഗണ്ടൂർ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രമായ കെ.ജി.എഫ്​ ചാപ്​റ്റർ 2 ബാഹുബലിക്ക്​ ശേഷം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്​.

ആദ്യ ഭാഗം 250 കോടിയിലധികം ബോക്​സ്​ഒാഫീസ്​ കളക്ഷൻ നേടിയിയിരുന്നു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കെ.ജി.എഫ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Release DateYashKGF 2
Next Story