Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ടോക്സിക്' കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രമുള്ള ചിത്രം; റിലീസിന് മുന്നോടിയായി മുന്നറിയിപ്പുമായി യാഷ്

text_fields
bookmark_border
ടോക്സിക് കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രമുള്ള ചിത്രം; റിലീസിന് മുന്നോടിയായി മുന്നറിയിപ്പുമായി യാഷ്
cancel

കന്നഡ സൂപ്പർതാരം യാഷിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' കുട്ടികൾക്കുള്ളതല്ലെന്ന് താരം വ്യക്തമാക്കി. ചിത്രത്തിലെ പക്വതയാർന്ന പ്രമേയങ്ങളും വയലൻസും മുതിർന്ന പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും, കുട്ടികൾ ഈ സിനിമ കാണാൻ വരരുതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ട്രെയിലറിൽ നിന്ന് തന്നെ ചിത്രത്തിലെ തീവ്രമായ ആക്ഷൻ രംഗങ്ങളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ളതാണെന്ന് താരം ആവർത്തിച്ചത്. പ്രശസ്ത ടെലിവിഷൻ പരിപാടിയായ 'ആപ് കി അദാലത്തി'ൽ പങ്കെടുത്ത് സംസാരിക്കവെയാണ് യഷ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

"കുട്ടികൾ ഈ സിനിമ കാണരുത്. അവർ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. ഇത് കുട്ടികൾക്കായി നിർമ്മിച്ച ചിത്രമല്ല എന്നത് വളരെ വ്യക്തമാണ്. ശരിയും തെറ്റും എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ മുതിർന്നവർക്ക് സാധിക്കും. അവർക്ക് എന്താണ് കാണേണ്ടതെന്നും, സിനിമയിൽ നിന്ന് എന്താണ് ഉൾക്കൊള്ളേണ്ടതെന്നും, ജീവിതത്തിൽ എന്തൊക്കെ ഒഴിവാക്കണമെന്നും തീരുമാനിക്കാൻ കഴിയും. വളരെ ആഴത്തിലുള്ള കഥ പറയുന്ന, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ഒരു ചിത്രമാണിത്," യഷ് വ്യക്തമാക്കി.

കൂടാതെ, ടോക്സിക്കിൽ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറിയ നേർക്കാഴ്ച മാത്രമാണ് ട്രെയിലറിലൂടെ പുറത്തുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yash Warns Children Not to Watch 'Toxic', Says It's for Adults Only
Next Story