'തിയറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും'; ടോക്സിക്കിനെക്കുറിച്ച് യാഷ്
text_fieldsസാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യാഷ് . ഓഗസ്റ്റ് 26-ന് 'ടോക്സിക്' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അനുഭവമായിരിക്കുമെന്നും, വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യാഷ് പറഞ്ഞു.
"ഇതൊരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേ സമയം ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്-സ്കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും. 'ഇതെന്തായിരുന്നു!' എന്നാകും അവരുടെ പ്രതികരണം," അദ്ദേഹം പറഞ്ഞു.
ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടവും യാഷ് പങ്കുവെച്ചു. ലോകോത്തര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെത്തിക്കാൻ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ.ജെ. പെറിയുടെ സംഭാവനയും അദ്ദേഹം പ്രശംസിച്ചു. യാഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്'.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

