കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസി
text_fieldsകെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർഥികൾക്ക് പിന്തുണയുമായി ഡബ്ലിയുസിസി. ജനാധിപത്യ ബോധത്തോടെ, അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും, വിമൻ ഇൻ സിനിമാ കളക്ടീവ്, പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഫേസ്ബുക്കിൽ കുറിച്ചു. സിനിമ പഠിക്കുമ്പോഴും, സിനിമയിൽ പ്രവർത്തിക്കുമ്പോഴും, സർഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമായ കാര്യമാണെന്നും കുറിപ്പിൽ പറയുന്നു.
'സിനിമ പഠിക്കുമ്പോഴും, സിനിമയിൽ പ്രവർത്തിക്കുമ്പോഴും, സർഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങൾ നിഷേധിക്കൽ, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുന്ന ഇടങ്ങൾ, 'സിനിമ' എന്ന സമഗ്രമായ കലയുടെയും, അതിൽ പങ്കുകൊള്ളുന്നവരുടേയും, വളർച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവർക്കും അറിയാം.
ഈ അറിവിൽ ഊന്നിനിന്നുകൊണ്ട് തന്നെ , ജനാധിപത്യ ബോധത്തോടെ , അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.ലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും, വിമൻ ഇൻ സിനിമാ കളക്ടീവ്, പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു'; ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.