Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാനരചയിതാവ് വൈരമുത്തുവിന് നേരെ യുവതി ചെരിപ്പെറിഞ്ഞു

text_fields
bookmark_border
Vairamuthu
cancel
Listen to this Article

തിരുപ്പൂർ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തിരുപ്പൂരില്‍ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. ഇതിനിടെയാണ് സംഭവം. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരുപ്പൂരിൽ കൊങ്കു കലാ സാഹിത്യ സംസ്‌കാരിക ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അദേഹം.

തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരുപ്പേറ് ഉണ്ടായത്. ജയ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് കലക്ടറേറ്റിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തു പരിപാടിയിൽ പങ്കെടുക്കാനായി അവിടെയത്തിയത്. വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കാണ് ജയ ചെരിപ്പ് എറിഞ്ഞത്.

ചെരുപ്പ് വൈരമുത്തുവിന്റെ ദേഹത്ത് കൊണ്ടില്ലെങ്കിലും സംഭവ സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ജയക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman throws shoe at lyricist Vairamuthu
Next Story