24 വെട്ട്, 250 കോടി! എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പോ ഒ.ടി.ടിയില്‍ എത്തുന്നത്?
text_fieldsമലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.
മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ചർച്ചകൾ അവസാനിച്ചു. അതേ സമയം ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനെ കുറിച്ച് എഡിറ്റര്‍ അഖിലേഷ് മോഹന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
എമ്പുരാന്‍ ഒ.ടി.ടി പ്രദര്‍ശനം എവിടെയാണ് എന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും റീ എഡിറ്റ് ചെയ്ത പതിപ്പ് ആയിരിക്കും ഒ.ടി.ടിയില്‍ എത്തുക എന്ന് ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിരീകരികരിച്ചു. റീ എഡിറ്റിനെക്കുറിച്ച് സിനിമ റിലീസിന് ശേഷമാണ് അറിഞ്ഞത്. ചെറിയ ഭാഗങ്ങളാണ് മാറ്റിയതെങ്കിലും എല്ലാ ഭാഷകളിലും ചെയ്യേണ്ടതായതിനാൽ ഒരു ചിത്രം ആദ്യം മുതല്‍ ചെയ്യുന്ന രീതിയിലുള്ള പണി ആവശ്യമായിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട യാത്രയാണ്. അതിനാല്‍ തന്നെ റീ എഡിറ്റ് വേണ്ടി വരും എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. എത്രത്തോളം നന്നാക്കാം എന്നാണ് അന്ന് ചിന്തിച്ചത്. റീ എഡിറ്റ് ചെയ്താലും ആ ചിത്രത്തെ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണല്ലോ കാര്യം. സിനിമ എല്ലാവരിലും എത്തണം. അതിന് വേണ്ടി ചില ക്ലിയറുകള്‍ ആവശ്യമാണ്, അതാണ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ എല്ലാം മാര്‍ക്കറ്റിങ് തന്ത്രം എന്ന് പറയുന്നവരോട് ഇത്രയും പണം മുടക്കി ഇത്തരം കാര്യങ്ങള്‍ ചെയ്യുമോ? അഖിലേഷ് മോഹന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.