Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോള്‍ഡ് കേസിലെ 'ഇവ...

കോള്‍ഡ് കേസിലെ 'ഇവ മരിയ' എവിടെ?; ഫേസ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി മലയാളികള്‍

text_fields
bookmark_border
കോള്‍ഡ് കേസിലെ ഇവ മരിയ എവിടെ?; ഫേസ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി മലയാളികള്‍
cancel

പൃഥ്വിരാജ് നായകനായ കുറ്റാന്വേഷണ ചിത്രം 'കോള്‍ഡ് കേസ്' കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ക്രൂരമായൊരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ചിത്രം സംവിധാനം ചെയ്തത് തനു ബാലക് ആണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ 'ഇവ മരിയ'യെ ഫേസ്ബുക്കില്‍ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ചിത്രം കണ്ടുകഴിഞ്ഞവര്‍. ഇവ മരിയയുടെ ഫേസ്ബുക് അക്കൗണ്ടിന് സിനിമയുടെ കഥാഗതിയില്‍ നിര്‍ണായകമായ പങ്കുണ്ട്. ഇവയുടെ പ്രൊഫൈല്‍ ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടെ പലപ്പോഴായി സിനിമയില്‍ കാണിക്കുന്നുമുണ്ട്.

എന്നാല്‍ പിന്നെ ഇവയെ ഒന്ന് ഫേസ്ബുക്കില്‍ തിരയാം എന്ന് കരുതി സെര്‍ച്ച് ചെയ്തവര്‍ക്ക് മുന്നിലാണ് സിനിമയിലെ ഇവ മരിയയുടെ പേജ് എത്തിയത്. ഇവയുടെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും കമന്റുകളുടെ ആഘോഷമാണ്.

ഇവയുടെ സുഹൃത്തായിരുന്ന അഡ്വക്കറ്റ് ഹരിതയും ഫേസ്ബുക്കിലുണ്ട്. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായോ, പ്രചാരണത്തിന് വേണ്ടിയോ ആവാം ഇത്തരത്തില്‍ കഥാപത്രങ്ങളുടെ ഫേസ്ബുക് അക്കൗണ്ടുകള്‍ അണിയറക്കാര്‍ സൃഷ്ടിച്ചത്.

ആത്മീയ രാജനാണ് സിനിമയില്‍ ഇവ മരിയയെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വ. ഹരിതയായി ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും എത്തുന്നു. അതിഥി ബാലന്‍, അലന്‍സിയര്‍, മാലാ പാര്‍വതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും പ്രധാന വേഷത്തിലെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cold caeEva maria
News Summary - where is Eva Maria of Cold Case, netizens found her in facebook
Next Story