ഷാരൂഖിന് ആദ്യം ഇടാനിരുന്നത് മറ്റൊരു പേര്; അതുവെച്ച് പാട്ടുപാടി അർധ സഹോദരങ്ങൾ കളിയാക്കുമായിരുന്നെന്ന് താരം- ഇതാണ് ആ പേര്
text_fieldsമുംബൈ: ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുേമ്പാൾ 'കിങ് ഖാൻ ഷാരൂഖ് ഖാൻ' എന്നൊക്കെ പറഞ്ഞുകേൾക്കാൻ ഒരു സുഖമുണ്ട്. പക്ഷേ, മറ്റ് എന്തെങ്കിലും പേരായിരുന്നു സൂപ്പർ താരത്തിനെങ്കിലോ? ഒരിടത്തും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അങ്ങിനെയൊരു പേരുണ്ട് ഷാരൂഖിന്-അബ്ദുറഹ്മാൻ.
ഷാരൂഖിന്‍റെ മുത്തശ്ശിയാണ് അബ്ദുറഹ്മാൻ എന്ന പേര് ഇടണമെന്ന് നിർദേശിച്ചത്. എന്നാൽ, പിതാവ് മീർ താജ് മുഹമ്മദ് ഖാൻ മകന് ഷാരൂഖ് ഖാൻ എന്ന പേര് ഇടുകയായിരുന്നു. 'അല്ലെങ്കിൽ എന്‍റെ എൻട്രി തന്നെ ബോറായേനെ. അബ്ദുറഹ്മാൻ അഭിനയിക്കുന്ന ബാസിഗർ എന്നൊക്കെ പറയേണ്ടി വരുമായിരുന്നു' -പേരിൽ കാര്യമുണ്ട് എന്ന് പറയുകയാണ് ഷാരൂഖ്.
നടൻ അനുപം ഖേർ അവതരിപ്പിക്കുന്ന ഷോയിൽ സംസാരിക്കുേമ്പാളാണ് തന്‍റെ ഈ നാമപുരാണം ഷാരൂഖ് വെളിപ്പെടുത്തിയത്. 'അബ്ദുറഹ്മാൻ എന്നൊരാളെ താങ്കൾക്ക് അറിയാമോ?' എന്ന് ഷാരൂഖിനെ തന്നെ ഞെട്ടിച്ചുകൊണ്ട് അനുപം ഖേർ ചോദിക്കുകയായിരുന്നു. 'എനിക്ക് അങ്ങിനെയൊരാളെ അറിയില്ല, പക്ഷേ, എന്‍റെ മുത്തശ്ശി എനിക്ക് അബ്ദുറഹ്മാൻ എന്ന് പേരിടാൻ ഏറെ ആഗ്രഹിച്ചിരുന്നു' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.
'ആ പേര് ഒരിടത്തും രജിസ്റ്റർ ചെയ്തില്ല. ഒന്നാലോചിച്ചു നോക്കൂ, അബ്ദുറഹ്മാൻ ഇൻ ആൻഡ് ആസ് ബാസിഗർ എന്നൊക്കെ പറയേണ്ടി വന്നിരുന്നെങ്കിൽ അത്ര നന്നാകുമായിരുന്നില്ല. ഷാരൂഖ് ഖാൻ ഇൻ ആൻഡ് ആസ് ബാസിഗർ അല്ലേ മെച്ചം? ഞാൻ അൽപം വളർന്നപ്പോൾ അർധസഹോദരങ്ങൾ അബ്ദുറഹ്മാൻ എന്ന പേര് വെച്ച് ഏതോ പഴയ പാട്ട് പാടി എന്നെ കളിയാക്കുമായിരുന്നു. നീ കല്യാണം കഴിക്കുേമ്പാൾ ഞങ്ങൾ 'അബ്ദുറഹ്മാൻ കി മേം അബ്ദുറഹ്മാനിയ' എന്ന് പാടേണ്ടി വരുമായിരുന്നു എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്' -ഷാരൂഖ് കുട്ടിക്കാല സ്മരണകൾ പങ്കുവെച്ചു.
മീർ താജ് മുഹമ്മദ് ഖാൻ മകന് ഷാരൂഖ് ഖാൻ എന്നും മകൾക്ക് ലാല രൂഖ് എന്നും പേരിടുകയായിരുന്നു. 'രാജകുമാരേന്റതുപോലുള്ള മുഖം' എന്നാണ് ഷാരൂഖിന്‍റെ അർഥം. 'എന്‍റെ മൂക്കിന് നീളം കൂടുതൽ ആയിരുന്നതിനാൽ, ഞാൻ അത് ചാൾസ് രാജകുമാരേന്റതുപോലുള്ള മുഖം' എന്ന് തിരുത്തുമായിരുന്നു' -ഷാരൂഖ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

