Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയർച്ച താഴ്ചയിൽ കൂടെ നിന്നു -ഗൗരി ജീവിതത്തിൽ എത്തിയതിനെക്കുറിച്ച് ഷാരൂഖ്

text_fields
bookmark_border
1991 ഒക്ടോബർ 25 നായിരുന്നു ഷാരൂഖിന്റേയും ഗൗരി ഖാന്റേയും വിവാഹം
Shah Rukh Khan revealed   First meeting With  Gauri Khan
cancel

ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. സിനിമയിൽ ചുവട് ഉറപ്പിക്കുന്ന സമയത്താണ് ഗൗരി ഷാരൂഖിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. നടന്റെ ഉയർച്ച താഴ്ചകളിൽ ഗൗരി കൂടെയുണ്ടായിരുന്നു.

ഇപ്പോൾ, 31ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഈ വേളയിൽ ഗൗരിയെ ആദ്യമായി കണ്ടതിനെ കുറിച്ച് ഷാരൂഖ് പറഞ്ഞത് വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ഷാരൂഖിന്റെ 18ാം വയസിൽ ഒരു പാർട്ടിക്കിടെയാണ് ആദ്യമായി ഗൗരിയെ കാണുന്നത്. ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ തന്നെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി എന്നാണ് നടൻ പറയുന്നത്.

'ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയാണ് ഇപ്പോഴന്റെ ഭാര്യ. ഡൽഹിയിൽ വെച്ച് നടന്ന ഒരു പാർട്ടിക്കിടെയാണ് ആദ്യമായി ഗൗരിയെ കാണുന്നത്. അന്ന് അവൾക്ക് 14 വയസും എനിക്ക് 18 വയസുമായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഗൗരിയോട് ഇഷ്ടം തോന്നി. അപ്പോൾ തന്നെ ഈ പെൺകുട്ടിയാകും എന്റെ ജീവിത സഖിയെന്ന് തോന്നി' -ഷാരൂഖ് പറഞ്ഞു.

1991 ഒക്ടോബർ 25 നായിരുന്നു ഷാരൂഖിന്റേയും ഗൗരി ഖാന്റേയും വിവാഹം. ഇരുവർക്കും വിവാഹവാർഷികാശംസകൾ നേരുകയാണ് ആരാധകരും സുഹൃത്തുക്കളും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - When Shah Rukh Khan revealed First meeting With Wife Gauri Khan
Next Story