Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'14ാം വയസ്സിൽ...

'14ാം വയസ്സിൽ ചെയ്യുന്നതാണ്​ 55ാം വയസ്സിലും ചെയ്യുന്നത്'; പരാജയ ചിത്രങ്ങൾ സൽമാൻ​ ഖാനെ പഠിപ്പിക്കുന്ന കാര്യങ്ങൾ ഇതാണ്​

text_fields
bookmark_border
salman khan
cancel

മുംബൈ: സീപ്ലെക്​സിൽ ഡിജിറ്റലായി റിലീസ്​ ചെയ്​ത ബോളിവുഡ്​ സൂപ്പർ താരം സൽമാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'രാധേ'ക്ക്​ മോശം പ്രതികരണമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. പരാജയ ചിത്രങ്ങൾ തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി സൽമാൻ ഖാൻ പറഞ്ഞു.

പെരുന്നാൾ റിലീസായി തിയറ്ററുകളിൽ എത്താനിരുന്ന ചിത്രം കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യുകയായിരുന്നു. പ്രഭുദേവയാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​.


യുവതലമുറ തന്നെ ആവേശത്തോടെ പിന്തുടരുന്നതിനാൽ താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ടെന്ന്​ സൽമാൻ ഖാൻ മാധ്യമപ്രവർത്തകരുമായ നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കി. '14-15 വയസ്സിൽ ചെയ്​ത കാര്യങ്ങൾ തന്നെയാണ്​ ഞാൻ ഇൗ 55-56 വയസ്സിലും ചെയ്​ത്​ കൊണ്ടിരിക്കുന്നത്​. ടൈഗർ ഷ്​റോഫ്​, വരുൺ ധവാൻ, രൺവീർ സിങ്​, ആയുഷ്​ ശർമ എന്നീ യുവാക്കളുടെ കാലമാണ്,​ നമ്മൾ കഠിനാധ്വാനം ചെയ്​തേ മതിയാകൂ'-സൽമാൻ പറഞ്ഞതായി ദൈനിക്​ ഭാസ്​കർ റിപ്പോർട്ട്​ ചെയ്​തു.

'ഏത്​ സിനിമയാണ്​ വിജയിക്കുക? ഏത്​ സിനിമയാണ്​​ പരാജയപ്പെടുക? ആളുകൾ ഇത്​ ഒമ്പത്​ മണിമുതൽ അഞ്ച്​ മണി വരെയുള്ള ഒരു ജോലിയായാണ്​ കാണുന്നത്​. എന്നാൽ ഞാൻ 24*7 ജോലിയായാണ്​ കണക്കാക്കുന്നത്​. അങ്ങനെ​ തന്നെയാണ്​ ഞാൻ ചെയ്യുന്നതും. ഒരു പടം പരാജയപ്പെട്ടാൻ ഞാൻ കൂടുതൽ അധ്വാനിക്കും. നമ്മൾ എന്തിനെങ്കിലും വേണ്ടി അതികഠിനമായി അധ്വാനിച്ചാൽ ജനങ്ങൾ അതിന്‍റെ വില തിരിച്ചറിയും. അവർ അതിനെ അഭിനന്ദിക്കുകയും ചെയ്യും' -സൽമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanBollywood NewsRadhe Movieflop film
News Summary - when his film flops, it makes me to work harder says Salman Khan
Next Story