
'അവഞ്ചേഴ്സ്' ഇന്ത്യക്കാർ നിർമിച്ചാൽ എങ്ങനെയുണ്ടാകും? ഈ വിഡിയോ കണ്ടാൽ ഉത്തരം ലഭിക്കും
text_fieldsഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിലൊന്നാണ് അവഞ്ചേഴ്സ്. ഗ്രാഫിക്സിെൻറയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഒരുക്കിയ ചിത്രം ആരെയും ത്രില്ലടിപ്പിക്കും. എന്നാൽ, ഈ സിനിമ ഇന്ത്യക്കാരാണ് ഒരുക്കിയിരുന്നതെങ്കിലോ, അതും കാര്യമായ ചെലവുകെളാന്നുമില്ലാെത? അത്തരമൊരു വിഡിയോ ആണ് ഇപ്പോൾ ബോളിവുഡ് നടൻ രൺദീപ് ഹൂഡ തെൻറ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബദ്ലാപുരിലെ ഏതാനും ചെറുപ്പക്കാർ തയാറാക്കിയ വിഡിയോയാണിത്. റിവേഴ്സ് േപ്ലയിൽ എഡിറ്റ് ചെയ്ത വിഡിയോയിൽ യുവാക്കൾ തങ്ങളുടെ ഉപകരണങ്ങളുമായി കുളത്തിൽനിന്ന് ഉയർന്നുവരുന്നതാണ് കാണാനാവുക. വെള്ളത്തിൽനിന്ന് ഒരു ടയറുമായി ക്യാപ്റ്റൻ അമേരിക്കയുടെ അപരനാണ് ആദ്യം വരുന്നത്. തുടർന്ന് ഹോക്കിക്ക്, ഡോക്ടർ സ്ട്രേഞ്ച്, ബ്ലാക്ക് പാന്തർ, അയൺ മാൻ എന്നിവർ തനത് ശൈലിയിൽ ഉയർന്നുവരുന്നു. ഒടുവിൽ തോർ തെൻറ ചുറ്റികയുമായി വരുന്ന രംഗം ഏവരെയും ആശ്ചര്യപ്പെടുത്തും.
അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ചിത്രത്തിലെ 'അവഞ്ചേഴ്സ് അസംബ്ലിംഗ്' രംഗമാണ് ഇത് ഓർമിപ്പിക്കുക. 11 ലക്ഷത്തിന് മുകളിൽ പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ വിഡിയോ പങ്കുവെക്കുകയും ഇവരെ അഭിനന്ദിക്കുകയും ചെയ്തു.
