കാത്തിരിപ്പിന് വിരാമമായി! വെനസ്ഡേ ആഡംസ് വീണ്ടും; ചിത്രത്തിൽ ലേഡി ഗാഗയും
text_fieldsവെനസ്‌ഡേയുടെ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി! വെഡ്‌നസ്‌ഡേ സീസൺ 2 ന്റെ ആദ്യ ടീസർ ഇന്ന്പുറത്തിറങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്തത് എന്തായിരിക്കുമെന്ന് നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെങ്കിൽ നിങ്ങളുടെ ക്ഷമക്ക് പ്രതിഫലം ലഭിക്കാൻ പോകുന്നു. വരാനിരിക്കുന്ന കാര്യങ്ങളുടെ ചെറിയ സൂചന നൽകിക്കൊണ്ടാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം പുതിയ സീസണിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയത്.
നടി ജെന്ന ഒർട്ടേഗ പ്രിയപ്പെട്ട വെഡ്‌നെസ്‌ഡേ ആഡംസായി തിരിച്ചെത്തുന്ന സീസൺ 2 ഇരുണ്ട വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് പോസ്റ്റർ നൽകുന്ന സൂചന. ഒർട്ടേഗ ഒറ്റയ്ക്കായിരിക്കില്ല. ലൂയിസ് ഗുസ്മാൻ (ഗോമസ് ആഡംസ്), കാതറിൻ സീറ്റ-ജോൺസ് (മോർട്ടീഷിയ ആഡംസ്) തുടങ്ങിയ പരിചിത മുഖങ്ങളും തിരിച്ചുവരാൻ ഒരുങ്ങുന്നു. പോപ്പ് താരം ലേഡി ഗാഗയും അഭിനേതാക്കളോടൊപ്പം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.
സീസൺ 1ൽ സഹോദരനെ ഭീഷണിപ്പെടുത്തിയതിനുള്ള പ്രതികാരമായി, ജീവനുള്ള പിരാനകളെ പൂളിലേക്ക് വലിച്ചെറിഞ്ഞതിന് വെനസ്ഡേയെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു. തുടർന്ന് ആഡംസ് കുടുംബത്തിലെ വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം മൂലം അമാനുഷിക വിദ്യാർഥികൾ പഠിക്കുന്ന നെവർമോർ അക്കാദമിയിൽ ചേരേണ്ടിവരുന്നു. അത് പുറത്താക്കപ്പെട്ടവർക്കുള്ള സ്കൂളാണ്. അവിടെ അവളെ കാത്തിരിക്കുന്നത് ഭയാനകമായ സംഭവങ്ങളായിരുന്നു.
പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു കൊലയാളി. അതീന്ദ്രിയശക്തിയും, അന്വേഷണബുദ്ധിയും കൊണ്ട് വെനസ്ഡേ ആ മോൺസ്റ്ററിനെതിരെ കളത്തിലിറങ്ങുന്നു. ആ നിഗൂഢതക്കൊപ്പം പതിറ്റാണ്ടുകൾക്കപ്പുറം നെവർമോറിൽ നടന്ന, ഒരു ഗോഥിക്ക് കൊലപാതകരഹസ്യം കൂടി ചുരുളഴിയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

