നടൻ അശോക് സെല്‍വന്‍ വിവാഹിതനാവുന്നു
text_fieldsനടൻ അശോക് സെല്‍വന്‍ വിവാഹിതനാവുന്നു. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിർമാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍.
പാ രഞ്ജിത്ത് നിർമിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാൽ - പ്രിയദർശൻ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ അശോക് സെല്‍വന്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രമായ പോര്‍ തൊഴിൽ മലയാളത്തിലും കാഴ്ചക്കാരെ നേടി. വിഗ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമലും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. ജൂണ്‍ 9 നാണ് പോര്‍ തൊഴില്‍ തിയറ്ററുകളിലെത്തിയത്. സോണി ലിവിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

