ഉള്ളുറപ്പോടെ ഉർവശി ചോദിക്കുന്നു; അവർക്ക് എങ്ങനെയാണ് 'ആടുജീവിതം' അവഗണിക്കാൻ കഴിയുക?
text_fields71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ച് നടി ഉർവശി നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് കിട്ടിയ അവാർഡുകളെല്ലാം ജനപ്രിയ സിനിമകൾക്കാണ്. ആരും കാണാത്ത സിനിമകൾക്കല്ല. എന്തിന്‍റെ അടിസ്ഥാനത്തിൽ? എന്തുകൊണ്ട്? എങ്ങനെ? കാരണം പറഞ്ഞാൽ മതി. നമുക്ക് തൃപ്തിയാണ്. വേറെ ഒന്നും ചോദിക്കുന്നില്ല. അവിടുത്തെ സാഹചര്യങ്ങൾ എന്താണെന്ന് അറിയില്ല എന്ന് ഉർവശി പറയുന്നു. ഇപ്പോഴിതാ ഈ പുരസ്‌കാരങ്ങളിൽ 'ആടുജീവിതം' എന്ന സിനിമയെ പരിഗണിക്കാത്തതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആടുജീവിതം എന്ന സിനിമ പരാമർശിക്കാതെ പോയി. മരുഭൂമിയിലെ ഒരു മനുഷ്യന്റെ ദുരിതപൂർണമായ അതിജീവനത്തെക്കുറിച്ചുള്ള സിനിമയാണിത്. അവർക്ക് എങ്ങനെയാണ് 'ആടുജീവിതം' അവഗണിക്കാൻ കഴിയുക? അവർ നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ വേദനാജനകമായ കഷ്ടപ്പാടുകളും പ്രദർശിപ്പിക്കാൻ സമയവും പരിശ്രമവും നൽകി ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോയ ഒരു നടനുണ്ട്. ആടുജീവിതത്തിന് അവാർഡ് നഷ്ടപ്പെട്ടത് എമ്പുരാൻ കാരണമാണോ എന്നും ഉർവശി ചോദിക്കുന്നുണ്ട്.
അവാർഡ് നിർണയത്തിന്‍റെ എന്താണ് ഒരു മാനദണ്ഡമെന്ത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതല്ല, ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതി എന്നുണ്ടോ? എന്തു പ്രോട്ടോകോൾ അനുസരിച്ചാണ് അവാർഡ് നൽകുന്നത്? ലീഡ് റോൾ ചെയ്യുന്നതിനാണോ അവാർഡ് നൽകുന്നത്‍? സഹ കഥാപാത്രങ്ങൾ ചെയ്യുന്നവർക്കാണ് സഹനടി, സഹനടൻ അവാർഡുകൾ നൽകുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
അതിന്‍റെ വിശദാംശങ്ങൾ ആരെങ്കിലും പറഞ്ഞുതന്നേ പറ്റൂ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ പറഞ്ഞുതരണം. അല്ലെങ്കിൽ എനിക്ക് പുറകിൽ വരുന്നവർക്ക് അത് ചോദിക്കാൻ കഴിയില്ല. കഴിവുളളവർ ഒരു പാട് വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ചോദിച്ചില്ലെങ്കിൽ അവർക്ക് ഇത് ചോദിക്കാൻ പറ്റില്ല. ഉർവശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

