Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പ്രതിക്ക്...

'പ്രതിക്ക് പ്രണയിക്കാൻ' വണ്ടി റെഡി

text_fields
bookmark_border
പ്രതിക്ക് പ്രണയിക്കാൻ വണ്ടി റെഡി
cancel

കൊച്ചി: സിനിമാ ചരിത്രത്തിലാദ്യമായി കഥാപാത്രമാകാൻ ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട് വേറിട്ട ശൈലിയിൽ കാസ്റ്റിങ്​ ​േകാൾ നടത്തിയത് 'പ്രതി പ്രണയത്തിലാണ്' എന്ന മലയാള സിനിമക്കു വേണ്ടിയാണ്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഈ കാസ്റ്റിങ്​ കോൾ കേരളാതിർത്തി വിട്ട് ദക്ഷിണേന്ത്യൻ മേഖലയും മറികടന്ന് ബോളിവുഡിലേക്കും പടർന്നിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ വാർത്ത കൗതുകത്തോടെ ഏറ്റെടുത്തു. ആയിരക്കണക്കിന് വാഹനപ്രേമികളാണ് അവരവരുടെ പ്രിയവാഹനങ്ങളെ ഈ സിനിമയിലെ കഥാപാത്രമാക്കാൻ സംവിധായകൻ വിനോദ് ഗുരുവായൂരിനെ പരിചയപ്പെടുത്തിയത്.

ഒന്നിലും വിനോദ് തന്‍റെ കഥാപാത്രത്തെ കണ്ടില്ല. കാത്തിരിപ്പിനൊടുവിൽ അപ്രതീക്ഷിതമായി ഇപ്പോഴിതാ തൃശൂരിലുള്ള ഒരു 1967 മോഡൽ അഥവാ 54 വയസ്സുള്ള വോക്​സ്​ വാഗൺ കോമ്പിയിൽ വിനോദ് തന്‍റെ കഥാപാത്രത്തെ കണ്ടെത്തിരിക്കുന്നു. 'അതെ, ഇതാണ് ഞാൻ മനസ്സിൽ കണ്ട വണ്ടി. എന്‍റെ മനസ്സിലെ കഥയിൽ ഇവനാണ് ഏറ്റവും അനുയോജ്യൻ. ആയിരക്കണക്കിന് അപേക്ഷകളാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ വന്നിരിക്കുന്ന വാഹനങ്ങളിൽ ഈയൊരു വാഹനമാണ് ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്. കുറച്ചു മിനുക്കുപണികൾ കൂടെയുണ്ട്. അതിനുവേണ്ടി വണ്ടി ഇപ്പോൾ തൊടുപുഴയിലാണുള്ളത്'- വിനോദ്​ പറഞ്ഞു.

വണ്ടി കിട്ടിയ കാര്യം ഫേസ്ബുക്കിലൂടെയാണ് വിനോദ് അറിയിച്ചത്. വണ്ടി കണ്ടെത്തിയെങ്കിലും ചിത്രീകരണം തുടങ്ങാൻ കടമ്പകൾ ഏറെയാണ്. കോവിഡ് കാലമായതിനാൽ ചിത്രീകരണ അനുവാദം പഴയതുപോലെ എളുപ്പമല്ല. 'പ്രതി പ്രണയത്തിലാണ്' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും വിനോദ് ഗുരുവായൂർ തന്നെ നിർവ്വഹിക്കുന്നു. രചനയിൽ മുരളി ഗിന്നസ് സഹകരിക്കുന്നുണ്ട്. ഒക്ടോബറിൽ വാഗമണിൽ ചിത്രീകരണം ആരംഭിക്കും. 'വരത്തൻ' എന്ന സിനിമയിലുള്ള വാഗമണിലെ വീടാണ് സിനിമയിൽ പോലീസ് സ്റ്റേഷനായി ചിത്രീകരിക്കുന്നത്​്.

വിനോദ് ഗുരുവായൂരിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

ഒരിക്കലും ഇത്രയും വൈറലാവും, ഈ കാസ്റ്റിങ്​ ​േകാൾ എന്ന് ചിന്തിച്ചിരുന്നില്ല. ഈ പോസ്റ്റ്‌ പങ്കുവെക്കുമ്പോൾ കേരളത്തിലെ ഒരു വാഹനം, അത് മാത്രമേ മനസ്സിലുണ്ടായുള്ളൂ. പ​േക്ഷ ആ പോസ്റ്റ്‌ കേരളവും കടന്നു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വൈറലായപ്പോൾ, ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമക്ക് വേണ്ടി ഇങ്ങനെ ഒരു പോസ്റ്റ്‌ ആദ്യമായാണ് എന്ന് ഓർമ്മപ്പെടുത്തിയുള്ള കുറെ കോളുകൾ ഉണ്ടായിരുന്നു. ഇതുവരെ വന്നിരിക്കുന്ന വാഹനങ്ങളിൽ ഈയൊരു വാഹനമാണ് ഒന്നാമതായി നിൽക്കുന്നത്. ഇതിനു കുറച്ചു മിനുക്കുപണികൾ കൂടെ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഉടമസ്ഥൻ. മോഡിഫൈഡ് വാഹനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഈ സമയത്തു പഴയ വാഹനങ്ങൾ ഇപ്പോഴും അതെ കണ്ടീഷനിൽ നിലനിർത്തി പരിപാലിക്കുന്നവർക്കും ഒരു ബിഗ് സല്യൂട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volkswagen kombiprathi pranayathilanu movie
News Summary - Volkswagen kombi from Thrissur soon to be a film star
Next Story