Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.കെ.പിയുടെ ത്രില്ലർ 'എരിഡ'; ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
വി.കെ.പിയുടെ ത്രില്ലർ എരിഡ; ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു
cancel

.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തി​െൻറ ചിത്രീകരണം ബാംഗ്ലൂരിൽ പുരോഗമിക്കുന്നു. ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്‍ ത​െൻറ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രത്തിൽ നാസ്സര്‍,സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്​. തമിഴിലും മലയാളത്തിലുമായി ചിത്രം പുറത്തിറക്കും.

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തി​െൻറ ഛായാഗ്രഹണം എസ്. ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് "എരിഡ ". വൈ.വി രാജേഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷൈലനാഥ്​ എന്നിവർ നിർവഹിക്കുന്നു.

Happy to reveal the title poster of

...."ERIDA".....

In Malayalam and Tamil languages.Featuring Samyuktha...

Posted by Kunchacko Boban on Wednesday, 30 September 2020

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vkp new movie erida first look
Next Story