Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.കെ.പിയുടെ ത്രില്ലർ ചിത്രം 'എരിഡ'; സെക്കൻറ്​ ലുക്ക്​​ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
വി.കെ.പിയുടെ ത്രില്ലർ ചിത്രം എരിഡ; സെക്കൻറ്​ ലുക്ക്​​ പോസ്റ്റർ പുറത്തുവിട്ടു
cancel

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലര്‍ ചിത്രത്തി​െൻറ സെക്കൻറ്​ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 'എരിഡ' യവന കഥകളിലെ അതിജീവനത്തി​െൻറ നായികയാണ്. അതിജീവനത്തി​െൻറ ഈ സമയത്ത് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് എരിഡയുടെ ചിത്രീകരണം ബാംഗ്ലൂരിൽ പുരോഗമിക്കുന്നു.

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് "എരിഡ". നാസ്സര്‍,സംയുക്ത മേനോന്‍,കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.

അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം എസ്. ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ്​ എരിഡ. വൈ.വി രാജേഷ് കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷൈലനാഥ് എന്നിവർ നിർവഹിക്കുന്നു.

Pls support🙏

Posted by Vk Prakash on Monday, 12 October 2020

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vkp movie erida second look
Next Story