'ദ കശ്മീർ ഫയൽസ്' സിനിമക്ക് സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തില്ലെന്ന് ഗുജറാത്ത്
text_fieldsഅഹമ്മദാബാദ്: അടുത്തിടെ പുറത്തിറങ്ങിയ വിവേക് അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' സിനിമക്ക് സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തില്ലെന്ന് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ തീരുമാനപ്രകാരമാണ് സിനിമക്ക് നികുതിരഹിത പദവി നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. എന്നാൽ സിനിമയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഹിന്ദുത്വ അജണ്ടകളെ പിന്തുണക്കുന്നതിനാലാണ് ബി.ജെ.പി സിനിമയെ ഉയർത്തികൊണ്ടു വരുന്നതെന്നും വ്യാപകമായ വിമർശനങ്ങളുണ്ട്.