വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'റെഡ്റിവർ' ചിത്രീകരണം പൂർത്തിയായി
text_fieldsകൊച്ചി: സഹസ്രാരാ സിനിമാസിന്‍റെ ബാനറിൽ സന്ദീപ് ആർ. നിർമ്മാണവും അശോക് ആർ. നാഥ് സംവിധാനവും നിർവ്വഹിക്കുന്ന 'റെഡ്റിവർ' ചിത്രീകരണം പൂർത്തിയായി.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ചിത്രം കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളാണ് പൂർത്തീകരിച്ചത്. ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'റെഡ്റിവർ'. പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള മകൻ ബാലു, സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമാണ്. ആ നന്മയിലേക്ക് തിന്മയുടെ പ്രവേശനത്തോടെ ബാലുവിന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ബാലുവാകുന്നത്. ബാലുവിന്‍റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീർ കരമനയാണ്. കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാ മേനോൻ, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ് മേനോൻ, സുബാഷ് മേനോൻ, മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം - സുനിൽപ്രേം എൽ. എസ്, കഥ-തിരക്കഥ-സംഭാഷണം - പോൾ വൈക്ലിഫ്, ലൈൻ പ്രൊഡ്യൂസേഴ്സ് - ജോർജ് തോമസ്, മഹേഷ് കുമാർ, സഞ്ജിത് കെ., ആൻസേ ആനന്ദ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ഗാനരചന - പ്രകാശൻ കല്യാണി, സംഗീതം - സുധേന്ദുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, കല- അജിത് കൃഷ്ണ, ചമയം - ലാൽ കരമന, വസ്ത്രാലങ്കാരം - അബ്ദുൾ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ , സംവിധാന സഹായി - ലാലു, സൗണ്ട് ഡിസൈൻ - അനീഷ് എ.എസ്, സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്റ്റിൽസ് - യൂനസ് കുണ്ടായി, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

