സിനിമ പ്രേമികൾക്ക് ആശ്വാസമേകുന്ന തീരുമാനമായി 'കുറി' ടീം; ഫ്ലക്സി ടിക്കറ്റ് നിരക്കിൽ കാണാം
text_fieldsവിഷ്ണു ഉണ്ണികൃഷ്ണൻ, അദിതി രവി, സുരഭി ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കുറി. ജൂലൈ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സിനിമ പ്രദർശനത്തിനായി തയാറെടുക്കുമ്പോൾ പ്രേക്ഷകരുമായി ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് സംവിധായകൻ കെ. ആർ. പ്രവീൺ. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയറ്ററുകളിൽ നിന്ന് നേരിട്ട് ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകൾക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീർത്തും സൗജന്യമായിരിക്കും. എന്നാൽ ഈ ഇളവ് ഓൺലൈൻ ബുക്കിംഗിന് ബാധകമാവില്ല.
കൊവിഡാനന്തര മലയാള സിനിമ തിയറ്ററുകളിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ കാഴ്ചക്കാരുടെ കുറവ് മറികടക്കാൻ ഉതകുന്നതാകും ഞങ്ങളുടെ ഈ തീരുമാനം എന്ന ശുഭാപ്തിവിശ്വാസത്തോടെ അറിയിക്കട്ടെ.. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ നിന്ന് നേരിട്ട് ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകൾക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീർത്തും സൗജന്യമായിരിക്കും. എന്നാൽ ഈ ഇളവ് ഓൺലൈൻ ബുക്കിംഗിന് ബാധകമാവില്ല.
വിലക്കയറ്റത്തിൽ പൊറുതിമുട്ടി താളം തെറ്റുന്ന കുടുംബങ്ങൾക്ക് സിനിമാസ്വാദനം അന്യമാകരുതെന്ന ഞങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഉയർന്ന ടിക്കറ്റ് നിരക്ക് തിയേറ്ററുകളിൽ ആളെക്കുറയ്ക്കുന്ന കാരണങ്ങളിൽ ഒന്നാണെന്നും, നിരക്കിൽ കുറവ് വരുത്തണമെന്നും കൊക്കേഴ്‌സിന്റെ സ്ഥാപകനായ ശ്രീ.'സിയാദ് കോക്കർ' സർവസിനിമാസംഘടനകളുടെയും ശ്രദ്ധയിൽ സദാ കൊണ്ടു വരുന്നൊരു ചർച്ചാവിഷയമാണ്. ആ നീക്കത്തിന് ആക്കം കൂട്ടാനാണ് ഞങ്ങൾ ഇങ്ങനൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നത്.
കുറിയുടെ ടിക്കറ്റ് നിരക്ക് പാതിയായി കുറച്ചുകൊണ്ട് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് തിരികെയെത്തിക്കാനുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഈ സിനിമയുടെ വിജയത്തിനായുള്ള സർവപിന്തുണയും നൽകണമെന്ന് എന്നെന്നും ഞങ്ങളെ ചേർത്ത് പിടിച്ചിട്ടുള്ള നിങ്ങളൊരോരുത്തരോടും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു -സംവിധായകൻ കെ ആർ പ്രവീൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

