വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്രകഥാപാത്രങ്ങൾ; 'എന്നും' ഉടനെ തിയേറ്ററുകളിലേക്ക്, ടീസർ പുറത്ത്
text_fieldsകൊച്ചി: ചലച്ചിത്ര നിർമാതാവായും സംഗീത സംവിധായകനായും മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു. കെ. ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " എന്നും " തിയറ്ററുകളിലേക്ക്. ഏറെ പുതുമയുണർത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്
പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.
ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം - ഹെർ ഫ്രാഗ്രൻസ്, ബൈനറി, ഴ, ഇനി എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. മുന്ന സൈമൺ, സുധീഷ്, ലാലി.പി.എം, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര , നിധിഷ കരുണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു .
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ, പി.കെ. ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവർ ഗാനങ്ങൾ രചിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

