Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായിക ചിന്നു ചാന്ദ്നി; ഇതാണ് നിങ്ങളുടെ പുതിയ നായകൻ- 'വിശേഷം' ടീസർ

text_fields
bookmark_border
Vishesham  Movie Official Teaser Out
cancel

സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. മലയാളത്തിലെ പ്രമുഖ നായികമാർ റിലീസ് ചെയ്ത ടീസർ ചിത്രത്തിന് ആശംസകൾ നേർന്ന് നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.

സ്ഥിരം കാഴ്ച്ചയാകുന്ന യാഥാസ്ഥിതിക നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ് 'വിശേഷ'ത്തിലൂടെ അണിയറ പ്രവർത്തകർ. മുമ്പെവിടെയും സൂചിപ്പിക്കാതെ തീർത്തും ഒരു സർപ്രൈസ് ആയിട്ടാണ് നായകനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. സംവിധായകൻ സൂരജ് ടോമിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട സ്റ്റെപ്പ്2ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്റ്റെപ്പ്2ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് 'വിശേഷം'.

ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന താരനിരയും 'വിശേഷ'ത്തിലുണ്ട്.

വിശേഷത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന കായിയുമാണ്. ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്. സ്റ്റെപ്പ്2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vishesham Movie Official Teaser Out
Next Story