രാജ്യത്തിന്റെ നട്ടെല്ല്! ലാത്തി സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം അവർക്കും; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ വിശാൽ
text_fieldsവിശാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ എ വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ലാത്തി. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ലാത്തി പ്രദർശനത്തിനൊരുങ്ങുമ്പോൾ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടൻ വിശൽ. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കർഷകർക്ക് നൽകുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അതുകൊണ്ടാണ് അവരെ സഹായിക്കാൻ തീരുമാനിച്ചത്' വിശാൽ അഭിമുഖത്തിൽ പറഞ്ഞു.
ഇതാദ്യമായിട്ടല്ല നടൻ കർഷകരെ സഹായിക്കുന്നത്. 2018 ൽ പുറത്ത് ഇറങ്ങിയ സണ്ടക്കോഴി2 എന്ന ചിത്രത്തിന്റെ കളക്ഷന്റെ ഒരു വിഹിതം കർഷകർക്ക് നൽകിയിരുന്നു.
ആക്ഷന് പ്രധാന്യം നൽകി കൊണ്ടാണ് ലാത്തി ഒരുക്കിയിരിക്കുന്നത്. സുനൈനയാണ് നായിക. യുവൻ ശങ്കർ രാജ സംഗീതസംവിധാനവും പീറ്റർ ഹെയിൻ സംഘട്ടനവും ബാലസുബ്രഹ്മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

