Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഓ ഹോ ഹോ ഓ നരൻ...' പാതിരാത്രി 'വർഷങ്ങൾക്ക് ശേഷം' ടീമിന്റെ ഗാനമേള- വിഡിയോ

text_fields
bookmark_border
Visakh Subramaniam Shraes Varshangalkku Shesham movie  Funy Location Video
cancel

വർഷങ്ങൾക്കു ശേഷം സിനിമയുടെ രസകരമായ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. തങ്ങളുടെ പാട്ട് വിഡിയോയാണ് വിശാഖ് പങ്കുവെച്ചിരിക്കുന്നത്. നരൻ സിനിമയിലെ 'ഓ ഹോ ഹോ ഓ നരൻ..' എന്ന പാട്ടാണ് ഇവർ ആലപിച്ചിരിക്കുന്നത്. വിശാഖിനൊപ്പം പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, എന്നിവരാണ് വിഡിയോയിലുള്ളത്. എന്നാൽ വിഡിയോയിൽ പാട്ട് ശരിക്കും പാടിയ സംവിധായകൻ വിനീത് ഇല്ല. 'ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും' എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ടീമിന്റെ പാട്ടുവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. 'പ്രണവ് നല്ലൊരു പയ്യനായിരുന്നു കൂട്ടുകെട്ടു കാരണം വഴി തെറ്റിപ്പോയി', 'ലെ വിനീത്; ഒച്ച വയ്ക്കാതെ പോയി കിടന്നുറങ്ങടെ', 'പ്രണവ് : പുതു ജന്മം നേടിയ നരൻ ഞാൻ തന്നെ ഇവന്മാർ എന്നെ വെടക്ക് ആക്കി'; എന്നിങ്ങനെയാണ് കമന്റുകൾ.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Visakh Subramaniam Shraes Varshangalkku Shesham movie Funy Location Video
Next Story