സിനിമയിൽ നായികയോട് ക്രൂരത കാട്ടി; തിയറ്ററിലെത്തിയ വില്ലനെ എടുത്തിട്ട് പെരുമാറി ആരാധിക- വിഡിയോ
text_fieldsചില സിനിമകളും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിനെ വല്ലാതെയങ്ങ് സ്പർശിക്കും. കഥാപാത്രങ്ങളിലൂടെയാകും ചില താരങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുക. ചില അവസരങ്ങളിൽ കഥാപാത്രമാണെന്ന് മറന്ന് ആരാധകർ തങ്ങളുടെ ഉള്ളിലുള്ള വികാരം പ്രകടിപ്പിക്കുകയും ചെയ്യും.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് സിനിമ പ്രദർശനത്തിന് ശേഷം വില്ലൻ കഥാപാത്രം ചെയ്ത നടനെ മർദിക്കുന്ന ഒരു വിഡിയോയാണ്. ഹൈദരബാദിലാണ് സംഭവം. ലവ് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലെ വില്ലനെയാണ് സിനിമ പ്രദർശനത്തിന് ശേഷം മർദിച്ചത്. നടനുൾപ്പടെയുള്ളവർ തിയറ്റർ സന്ദർശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി എൻ.ടി രാമസ്വാമി എന്ന നടനു നേരെ പാഞ്ഞടുത്തത്. നടനെ തല്ലാനൊരുങ്ങിയ യുവതിയെ അണിയറക്കാർ ചേർന്നു പിടിച്ചു മാറ്റി. വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. തിയറ്ററിൽ നടന്നത് പ്രമോഷന്റെ ഭാഗമായുള്ളൊരു നാടകമാണെന്നാണ് ചിലർ പറയുന്നത്. മറ്റ് ചിലർ ആ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒക്ടോബർ 18ന് റിലീസ് ചെയ്ത ചിത്രമാണ് ലവ് റെഡ്ഡി. സ്മരൻ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ജൻ രാമചന്ദ്ര, ശ്രവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

