'വിണ്ണിലെ ദീപങ്ങൾ' കവിതക്ക് ദൃശ്യഭാഷ ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: കൃപേഷ് നമ്പൂതിരിപ്പാടിന്‍റെ 'വിണ്ണിലെ ദീപങ്ങൾ' എന്ന കവിതക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര നിശ്ചല ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാൻ വേണ്ടി പ്രവർത്തിച്ചവർ, സമൂഹനന്മക്കായി പ്രവർത്തിച്ചവർ, ഏതെങ്കിലും തരത്തിൽ ജീവിതം അടയാളപ്പെടുത്തിയവർ, അത്തരം ആളുകളുടെ ശിൽപങ്ങൾ ആദരസൂചകമായി നമുക്കിടയിൽ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശിൽപം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശിൽപവും ആദരവോടെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണന്ന ആശയമാണ് കവിത മുന്നോട്ടുവെക്കുന്നത്. ഒപ്പം നമുക്കിവിടെ പ്രവർത്തിക്കാനുണ്ടന്ന ഓർമ്മപ്പെടുത്തലും.
കവിതയുടെ ദൃശ്യവൽക്കരണത്തിലൂടെസമൂഹത്തിലേക്ക് ലാഭനഷ്ട പ്രതീക്ഷകളില്ലാതെ കർമ്മത്തിനായി ഇറങ്ങിത്തിരിക്കാനുള്ള ഒരാഹ്വാനം കൂടിയാണ് നൽകുന്നത്. സലാം മലയംകുളത്തേൽ, ഒ.കെ രാജേന്ദ്രൻ, സജീഷ്, നിഷാദ് സിൻസിയർ, ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു. കവിത -കൃപേഷ് നമ്പൂതിരി, നിർമ്മാണം - വൈറ്റ് ലൈൻ മീഡിയ, ഛായാഗ്രഹണം -രെദുദേവ്, എഡിറ്റിംഗ് -താഹിർ ഹംസ, ആലാപനം- രാജ്മോഹൻ കൊല്ലം , കല- ഷൺമുഖൻ, സ്റ്റിൽസ് - ഇസ്മായിൽ കല്ലൂർ, സജീഷ്നായർ , സഹസംവിധാനം -പ്രഷോബ്, മേക്കിംഗ് വീഡിയോ - സുധീപ് സി.എസ്, ഡിസൈൻ - സഹീർ റഹ്മാൻ, ടൈറ്റിൽ -യെല്ലോ ക്യാറ്റ്സ്, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

