Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vineeth sreenivasan says he is not acting in bheeshma parvam
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'സത്യമായിട്ടും ഇത്​...

'സത്യമായിട്ടും ഇത്​ ഞാനല്ല'; ഭീക്ഷ്മ പർവ്വത്തിൽ താനില്ലെന്ന്​ വിനീത്​ ശ്രീനിവാസൻ

text_fields
bookmark_border

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന സിനിമയായ 'ഭീഷ്മ പർവ്വം' വലിയ ആവേശമാണ്​ ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്നത്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവരുന്നുണ്ട്. ഏബിൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്. പോസ്റ്റർ പുറത്തുവന്നതു മുതൽ ഭീഷ്മ പർവ്വത്തിൽ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായി. വിനീതുമായി ഏറെ സാമ്യമുള്ള ഫോട്ടോയാണ്​ ഏബിളിന്‍റേതായി പുറത്തുവന്നത്​.


ഇതോടെയാണ്​ പോസ്റ്ററിലുള്ളത്​ താനല്ല എന്ന വിശദീകരണവുമായി സാക്ഷാൽ വിനീത്​ ശ്രീനിവാസൻ തന്നെ രംഗത്ത്​ എത്തിയത്​. 'സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിൻ ബെൻസൺ' എന്നാണ് വിനീത് ഫേസ്​ബുക്കിൽ കുറിച്ചത്. സിനിമയുടെ പോസ്റ്ററും വിനീത്​ പങ്കുവച്ചിട്ടുണ്ട്​. പോസ്റ്ററിലെ ഫൊട്ടോ ഒറ്റനോട്ടത്തിൽ കണ്ടാൽ വിനീത് ശ്രീനിവാസൻ ആണെന്നേ തോന്നുകയുള്ളൂ.

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഷെബിന്‍ ബെന്‍സനാണ്​ ഭീക്ഷ്മ പർവ്വത്തിൽ ഏബിൾ ആയി രംഗത്ത്​ എത്തുന്നത്​. വര്‍ഷം, ഇയ്യോബിന്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകള്‍, ഇടി, 10 കല്‍പനകള്‍, കാറ്റ്, മോഹന്‍ലാല്‍, വൈറസ്, സുമേഷ് ആൻഡ് രമേഷ് തുടങ്ങിയ സിനിമകളിലും ഷെബിന്‍ അഭിനയിച്ചിട്ടുണ്ട്. അമൽ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയായതിനാൽ ഭീക്ഷ്മപർവ്വത്തിന്​ വലിയ പ്രതീക്ഷയാണ്​ ആരാധകർ നൽകുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amal neeradvineeth sreenivasanbheeshma parvam
News Summary - vineeth sreenivasan says he is not acting in movie bheeshma parvam
Next Story