Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വർഷങ്ങൾക്കു ശേഷ'വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

text_fields
bookmark_border
Vineeth Sreenivasan New Movie with Pranav Mohanlal  and Nivin Pauly
cancel

ഗായകൻ, നടൻ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്താൻ വിനീത് ശ്രീനിവാസനായിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് വിനീത് . ഇത്തവണ മൾട്ടിസ്റ്റാർ ചിത്രവുമായാണ് വരവ്.

'വർഷങ്ങൾക്കു ശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വിനീത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ വിനീതും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vineeth Sreenivasan New Movie with Pranav Mohanlal and Nivin Pauly
Next Story