മെമ്പര്‍ രമേശനിലെ വിനീത് ശ്രീനിവാസന്റെ കിടിലന്‍ ഗാനമെത്തി
text_fieldsനവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മെമ്പര്‍ രമേശനിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഇതിനോടകം വൈറലായിട്ടുണ്ട്.
ലോകം ഉരുണ്ടോടും, എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ശബരീഷാണ്. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ അലരെ എന്ന ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു.
തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍: ഗോകുല്‍നാഥ്.ജി.
കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

