Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹൃദയം' 21ന് തന്നെയെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍

text_fields
bookmark_border
ഹൃദയം 21ന് തന്നെയെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
cancel

പ്രണവ് മോഹന്‍ലാലിനെ നായകനായെത്തുന്ന 'ഹൃദയം' 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തകള്‍ക്കിടെ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'ഹൃദയം' ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.... -വിനീത് ഫേസ്ബുക്കില്‍ പറഞ്ഞു.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vineeth Sreenivasan fb post about Hridayam Movie release
Next Story