Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന 'കുരുവിപാപ്പ'; ടീസർ

text_fields
bookmark_border
വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന കുരുവിപാപ്പ; ടീസർ
cancel

വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന 'കുരുവിപാപ്പ'യുടെ ടീസർ പുറത്ത്. സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്. കെ, ബഷീർ കെ. കെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ, ജാസ്മിൻ ജാസ് എന്നിവരാണ്.

കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ മാർച്ച്‌ ഒന്നിന് തിയറ്ററുകളിലെത്തും. അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്.

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vineeth and Muktha Movie Kuruvi Paapa Official Teaser out
Next Story