Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറുതെ ഷൂട്ടിങ്ങിന് വരില്ല; നിബന്ധനകളുമായി ഫഹദ് ഫാസിൽ, പ്രതിഫലവും വർധിപ്പിച്ചു

text_fields
bookmark_border
Villan Fahadh Faasil’s per day earnings revealed
cancel

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഫഹദ് ഫാസിൽ. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രത്തോടെ നടന്റെ താരമൂല്യം ഉയർന്നിട്ടുണ്ട്. പുഷ്പ2 ആണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ഫഹദ് ഫാസിൽ ചിത്രം. ആദ്യഭാഗത്തെ പോലെ പുഷ്പ 2 ലും വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ ഫഹദിന്റെ കഥാപാത്രമായ ഭന്‍വര്‍ സിങ് ഷെഖാവത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

പുഷ്പ 2 ന് വമ്പൻ പ്രതിഫലമാണ് ഫഹദ് വാങ്ങുന്നതെന്നാണ് വിവരം. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട് പ്രകാരം എട്ട് കോടിയാണ് നടന്റെ പ്രതിഫലം. കൂടാതെ ഷൂട്ടിങ്ങിനായി നിബന്ധനകളും നടൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നാല് കോടിയായിരുന്നു ആദ്യ ഭാഗത്തെ നടന്റെ പ്രതിഫലം

സാധാരണ ടോളിവുഡിൽ അഞ്ച് മുതൽ 10 കോടിയാണ് മുൻനിരതാരങ്ങൾക്ക് നൽകുന്നത്. ഇവിടെ ഫഹദിന്റെ ഒരു ദിവസത്തെ പ്രതിഫലം 12 ലക്ഷമാണ്. ഷൂട്ടിങ് ക്യാൻസൽ ചെയ്താലും ഫഹദിന് പ്രതിഫലം ലഭിക്കും. നടന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ വില്ലനായി മാറിയിരിക്കുകയാണ് ഫഹദ്. ആഗസ്റ്റ്15 നാണ് പുഷ്പ 2 തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. രണ്ടാം ഭാഗത്തില്‍ അല്ലുവും ഫഹദും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അടക്കം വരാനുണ്ട്. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Villan Fahadh Faasil’s per day earnings revealed
Next Story