അപ്പക്ക് ഹൃദയാഘാതമല്ല, സുഖമായിരിക്കുന്നു; വിക്രമിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകൻ ധ്രുവ്
text_fieldsനടൻ ചിയാൻ വിക്രമിന് ഹൃദയാഘാതമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മകൻ ധ്രുവ്. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ കിംവദന്തികൾ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ടെന്നും ധ്രുവ് ഇൻസ്റ്റഗ്രാം പേജിലൂടെ പറഞ്ഞു.
'പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും. അപ്പക്ക് ഹൃദയാഘാതമായിരുന്നില്ല. നെഞ്ചിൽ ചെറിയ അസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിംവദന്തികളിൽ വേദനയുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്' -ധ്രുവ് പറഞ്ഞു. കൂടാതെ അദ്ദേഹത്തിനും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്നും ധ്രുവ് കൂട്ടിച്ചേർത്തു.
വെളളിയാഴ്ചയാണ് വിക്രമിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് ഹൃദയാഘാതമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഒ.ടി.ടി റിലീസായി എത്തിയ 'മഹാൻ' ആണ് ഏറ്റവും ഒടുവിലായി പുറത്ത വന്ന ചിയാന്റെ ചിത്രം. 'കോബ്ര', 'പൊന്നിയൻ സെൽവം' തുടങ്ങിയ ചിത്രങ്ങളാണ് വിക്രമിന്റേതായി പുറത്ത് ഇറങ്ങാനുള്ളത്. വെള്ളിയാഴ്ച വൈകിട്ടത്തെ പൊന്നിയൻ സെൽവത്തിന്റെ ടീസർ റിലീസ് ചടങ്ങിൽ നടൻ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് പങ്കെടുത്തില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

