Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാജ്യമെങ്ങും 'വിക്രം'...

രാജ്യമെങ്ങും 'വിക്രം' തരംഗം; ബാഹുബലി 2ന്‍റെ റെക്കോർഡ് തകർക്കാനൊരുങ്ങി കമൽഹാസന്‍ ചിത്രം

text_fields
bookmark_border
Vikram
cancel
Listen to this Article

ചെന്നൈ: കമൽഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റീലിസ് ചെയ്ത അന്ന് മുതൽ തിയറ്ററുകളിൽ റെക്കോർഡ് നേട്ടം കൊയ്യുകയാണ്. എസ്.എസ് രാജമൗലിയുടെ ബാഹുബലി തമിഴ്നാട്ടിൽ തീർത്ത കളക്ഷന്‍ റെക്കോർഡ് വരെ വിക്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ മറികടക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ 10 ദിവസം കൊണ്ട് 130 കോടിയിലധികം രൂപയാണ് വിക്രം വാരിയത്. അതേസമയം, അഞ്ച് വർഷമായി 155 കോടി കളക്ഷന്‍ റെക്കോർഡാണ് ബാഹുബലിയുടെ പേരിലുള്ളത്. വിക്രം റിലീസ് ചെയ്തതിന് ശേ‍ഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ കണക്കുകൾ പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ചിത്രം ജൈത്രയാത്ര തുടരുകയാണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് വിക്രമിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിച്ചത്. കാളിദാസ് ജയറാം, നരേൻ, വാസന്തി, ഗായത്രി, സ്വാതിസ്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanBaahubali 2Vikram
News Summary - Vikram box office collection Day 12: Kamal Haasan's film to cross Baahubali 2 record in TN
Next Story