കറുപ്പണിഞ്ഞ് വിഘ്‌നേഷ്, ഓറഞ്ചിൽ നയൻതാര; താരദമ്പതികൾ കേരളത്തിൽ
text_fieldsവിവാഹത്തിനുശേഷം ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം അമ്മയെ കാണാൻ നാട്ടിലെത്തി നയൻതാര. നയൻതാരയുടെ അമ്മ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ അമ്മയുടെ അനുഗ്രഹം വാങ്ങാനായി കേരളത്തിലേക്ക് എത്തിയതാണ് ഇരുവരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നവദമ്പതികൾ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
ഏതാനും ദിവസങ്ങൾ ദമ്പതികൾ കേരളത്തിൽ തങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് നിർമാതാവും സിനിമസംവിധായകനുമായ വിഘനേഷ് ശിവനും നയൻതാരയും വിവാഹിതരായത്.
കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിലും ദമ്പതികൾ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചുകയറിയതും ഫോട്ടോഷൂട്ട് നടത്തിയതും വിവാദമായിരുന്നു. തുടർന്ന് ഇരുവരും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

