Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്‌യുടെ പുതിയ...

വിജയ്‌യുടെ പുതിയ ചിത്രം 'വാരിസു'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
വിജയ്‌യുടെ പുതിയ ചിത്രം വാരിസു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
cancel
Listen to this Article

ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വാരിസു' എന്നാണ് പേരിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വിജയ്‍യുടെ കരിയറിലെ 66ാം ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തും. 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഗില്ലി, പോക്കിരി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന ചിത്രത്തിലാണ് അവസാനമായി ഒന്നിച്ചെത്തിയത്.

രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. വിജയ് നായകനായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത് നെല്‍സണ്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' ആണ്. എന്നാൽ, ചിത്രത്തിന് തിയറ്ററുകളിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayVarisu
News Summary - Vijay's new film 'Varisu'; First look poster released
Next Story