Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാവേരി തർക്കത്തിൽ...

കാവേരി തർക്കത്തിൽ കുടുങ്ങി വിജയിയുടെ ‘ജന നായകൻ’; കർണാടകയിൽ വ്യാപകമായി ഷോകൾ റദ്ദാക്കി, പോസ്റ്ററുകൾ കീറിമാറ്റി

text_fields
bookmark_border
Vijays Jana Nayagan
cancel

ബംഗളൂരു: തമിഴ്നാടും കർണാടകയും തമ്മിൽ കാവേരി നദീജല തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജന നായകൻ’ സിനിമക്കെതിരെയും പ്രതിഷേധം. ബംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി തിയറ്ററുകളിൽ സിനിമയുടെ പ്രദർശനം നിർത്തിവെച്ചു. ക്രമ സമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് തിയറ്റർ ഉടമകൾ സ്വമേധയാ ഷോകൾ റദ്ദാക്കിയത്.

തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. ജൂലൈ 23ന് റിലീസ് ചെയ്ത ചിത്രം കർണാടകയിൽ 150 ഓളം തിയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്. ഇതിൽ 75ലധികം സിങ്കിൾ സ്‌ക്രീൻ തിയറ്ററുകളും 50ഓളം മൾട്ടിപ്ലെക്സ് സ്‌ക്രീനുകളും ഉൾപ്പെടുന്നു. എന്നാൽ കാവേരി വിഷയത്തിൽ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ പല തിയറ്റർ ഉടമകളും പ്രദർശനം താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു.

ബംഗളൂരുവിലെ ഉർവശി തിയേറ്ററിൽ പൊലീസ് നിർദ്ദേശത്തെത്തുടർന്ന് സിനിമയുടെ പ്രദർശനം നിർത്തിവച്ചു. തിയേറ്റർ ജീവനക്കാർ ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്തു. കൂടാതെ ഷെഡ്യൂൾ ചെയ്ത ഷോകൾക്ക് പകരം കന്നഡ ചിത്രമായ കരാവലി പ്രദർശിപ്പിക്കുകയും ചെയ്തു.

മാണ്ഡ്യ ജില്ലയിലാണ് പ്രതിഷേധം ഏറ്റവും ശക്തം. സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി കീറിമാറ്റിയ പ്രതിഷേധക്കാർ തിയറ്ററുകളോട് പ്രദർശനം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിയറ്ററുകൾക്ക് നേരെ ആക്രമണമോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ പല സ്ഥലങ്ങളിലും വിജയിയുടെ സിനിമയുടെ ബാനറുകളും പോസ്റ്ററുകളും ജീവനക്കാർ തന്നെ നീക്കം ചെയ്തു. ചില പ്രദേശങ്ങളിൽ പൊലീസ് സുരക്ഷയും ശക്തമാക്കി. അതേസമയം, ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക ഫിലിം ചേംബർ യോഗം വിളിച്ചിട്ടുണ്ട്.

കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കർണാടക തമിഴ്നാടിന് അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 3,500 ഘനയടി ​ജലം വിട്ടുനൽകണമെന്ന നിർദേശമാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന് കാരണമായത്. കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും ഈ തീരുമാനത്തിനെതിരെ ശക്തമായ സമരം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയുടെ സിനിമക്കെതിരെയും പ്രതിഷേധം ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakacauvery issueActor VijayTVK VijayJana Nayagan
News Summary - കാവേരി തർക്കത്തിൽ കർണാടകയിൽ വ്യാപകമായി വിജയിയുടെ ജന നായകൻ ഷോകൾ റദ്ദാക്കി
Next Story